സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിന് മുകളില്‍ മരം വീണു: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

0 second read
Comments Off on സര്‍വീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിന് മുകളില്‍ മരം വീണു: യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
0

ചിറ്റാര്‍: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരച്ചില്ല വീണ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ 7.45 ഓടെ കാരിക്കയം മുതലവാരത്തിനു സമീപം വയ്യാറ്റുപുഴയില്‍നിന്നും പന്തളത്തേക്ക് സര്‍വീസ് നടത്തിയ ‘ആവേമരിയ’ ബസിനു മുകളിലാണ് റോഡിലേക്ക് ചാഞ്ഞു നിന്നിരുന്ന മരച്ചില്ല വീണത്. ബസിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
വടശേരിക്കര ചിറ്റാര്‍ പാതയില്‍ അപകടകരമായ രീതിയില്‍ മരങ്ങള്‍ റോഡിനോടു ചേര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും സമയബന്ധിതമായി മരങ്ങള്‍ മുറിച്ചു മാറ്റാത്തതിനാല്‍ വന്‍ അപകടമാണ് പതിയിരിക്കുന്നത്. വനം വകുപ്പിന്റെ ഭാഗത്തുനിന്നും കാട്ടുന്ന അലംഭാവമാണ് അതിനുകാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. നിരവധി സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകളും സ്‌കൂള്‍ ബസുകളടക്കം മറ്റു വാഹനങ്ങളും കടന്നുപോകുന്ന പാതയാണിത്.

 

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…