പൊന്നമ്പല മേട്ടില്‍ അതിക്രമിച്ച് കയറി പൂജ: മുഖ്യപ്രതിയുടെ സഹായി അറസ്റ്റില്‍

0 second read
Comments Off on പൊന്നമ്പല മേട്ടില്‍ അതിക്രമിച്ച് കയറി പൂജ: മുഖ്യപ്രതിയുടെ സഹായി അറസ്റ്റില്‍
0

പത്തനംതിട്ട: പൊന്നമ്പല മേട്ടില്‍ അതിക്രമിച്ച് കടന്ന് അനധികൃതമായി പൂജ നടത്തിയ കേസില്‍ ഒരു പ്രതിയെ കൂടി വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇടുക്കി മ്ലാമല സ്വദേശി ശരത്താണ് പിടിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി.

മുഖ്യപ്രതി നാരായണന്‍ നമ്പൂതിരിയുമായി നേരിട്ട് ബന്ധം ശരത്തിനാണ്. നമ്പൂതിരി ശരത്തിന്റെ കൈവശമാണ് പണം ഏല്‍പ്പിച്ചത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ. ജയപ്രകാശിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ശരതാണ് ജീപ്പില്‍ കുമളിയില്‍ നിന്ന് വള്ളക്കടവ് വരെ നാരായണന്‍ നമ്പൂതിരിയെയും സംഘത്തെയും എത്തിച്ചത്. തുടര്‍ന്ന് വള്ളക്കടവില്‍ നിന്ന് ബസില്‍ കൊച്ചുപമ്പയില്‍ എത്തി വനത്തിലൂടെ നടന്ന് പൊന്നമ്പലമേട്ടില്‍
കയറുകയായിരുന്നു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …