രണ്ടു മാസം പ്രായമുള്ളപ്പോള്‍ ഭൂകമ്പം അവശിഷ്ടങ്ങള്‍ക്ക് അടിയിലാക്കിയത് 128 മണിക്കൂര്‍: 54 ദിവസത്തിന് ശേഷം അമ്മയ്ക്ക് അരികിലെത്തി തുര്‍ക്കിയിലെ കുഞ്ഞ് ഹീറോ

0 second read
Comments Off on രണ്ടു മാസം പ്രായമുള്ളപ്പോള്‍ ഭൂകമ്പം അവശിഷ്ടങ്ങള്‍ക്ക് അടിയിലാക്കിയത് 128 മണിക്കൂര്‍: 54 ദിവസത്തിന് ശേഷം അമ്മയ്ക്ക് അരികിലെത്തി തുര്‍ക്കിയിലെ കുഞ്ഞ് ഹീറോ
0

തുര്‍ക്കിയെ കുലുക്കിയ ഭൂകമ്പത്തില്‍ രണ്ടു മാസം പ്രായമുള്ള ആ കുഞ്ഞ് അവശിഷ്ടങ്ങള്‍ക്ക് അടിയില്‍പ്പെട്ടു കിടന്നത് 128 മണിക്കൂറാണ്. അതിന് ശേഷം അവരെ രക്ഷിച്ചു. അതോടെ അവന്‍ തുര്‍ക്കിയുടെ ഹീറോ ആയി. അവന്റെ മാതാവ് മരിച്ചു പോയെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, അതങ്ങനെ അല്ലായിരുന്നു. 54 ദിവസത്തിന് ശേഷം അവന്‍ അമ്മയ്‌ക്കൊപ്പം ചേര്‍ന്നു.

ഇവര്‍ മറ്റൊരു ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഡിഎന്‍എ പരിശോധന നടത്തിയാണ് യുവതി കുട്ടിയുടെ അമ്മയാണ് എന്ന് അധികൃതര്‍ ഉറപ്പിച്ചത്. ഈ വാര്‍ത്ത സന്തോഷത്തോടെയാണ് ലോകം സ്വീകരിച്ചിരിക്കുന്നത്. നിരവധി പേരാണ് അമ്മയ്ക്കും കുഞ്ഞിനും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. തുര്‍ക്കിയെ വന്‍ നാശത്തിലേക്ക് തള്ളിവിട്ട ഭൂമികുലുക്കത്തില്‍ 30,000 പേരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് കുട്ടിയെ രക്ഷിച്ച രക്ഷാ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

Load More Related Articles
Load More By chandni krishna
Load More In WORLD
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …