പത്തനംതിട്ട നഗരത്തില്‍ കെ.എസ്.ഇ.ബിയുടെ ഭൂഗര്‍ഭ കേബിള്‍ വലിക്കാനുപയോഗിക്കുന്ന ഉപകരണം മോഷ്ടിച്ചു: രണ്ടു പേര്‍ അറസ്റ്റില്‍

0 second read
Comments Off on പത്തനംതിട്ട നഗരത്തില്‍ കെ.എസ്.ഇ.ബിയുടെ ഭൂഗര്‍ഭ കേബിള്‍ വലിക്കാനുപയോഗിക്കുന്ന ഉപകരണം മോഷ്ടിച്ചു: രണ്ടു പേര്‍ അറസ്റ്റില്‍
0

പത്തനംതിട്ട: നഗരത്തില്‍ കെ.എസ്.ഇ.ബിയുടെ ഭൂഗര്‍ഭ കേബിള്‍ വലിക്കുന്നതിനുള്ള ഡഷാക്കിള്‍ സെറ്റ് എന്ന ഉപകരണം മോഷ്ടിച്ചു കടത്തിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പേട്ട മുദാര്‍ വീട്ടില്‍ നജീബ് (34), ആനപ്പാറ ഷാജി മന്‍സിലി െഷെരീഫ് (63) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിന് വൈകിട്ട് ക്രിസ്ത്യന്‍ മെഡിക്കല്‍ മിഷന്‍ ആശുപത്രിക്ക് സമീപം പണി നടക്കുമ്പോഴാണ് ഉപകരണം മോഷ്ടിച്ചത്. ഇലക്ട്രിക്കല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അന്‍ഷാദ് മുഹമ്മദ് നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കെ.എസ്.ഇ.ബി വര്‍ക്ക് സൈറ്റില്‍ നിന്നുമാണ് കേബിള്‍ വലിക്കാനുപയോഗിക്കുന്ന ഉപകരണം മോഷ്ടിച്ചത്.

ജുമാ മസ്ജിദ് മുതല്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ വരെയുള്ള ഭാഗത്താക്ക് വൈദ്യുതി ലൈന്‍ ഭൂര്‍ഗഭത്തിലൂടെ വലിക്കുന്ന ജോലി നടക്കുന്നത്. കേബിള്‍ ഇടുന്നതിന് സഹായിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ഡഷാക്കിള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …