
പത്തനംതിട്ട: കവി വാഴമുട്ടം മോഹനന്റെ രണ്ടു ലഘുകൃതികളുടെ പ്രകാശനം പ്രസ് ക്ലബ് ഹാളില്‍ വച്ച് നടന്നു. ദേശത്തുടിയുടെയും പ്രസ് ക്ലബ് ലൈബ്രറി ആന്‍ഡ് മീഡിയ റിസര്‍ച്ച് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രഫ. ടി.കെ.ജി നായര്‍ അധ്യക്ഷനായിരുന്നു. ശ്വാനസാന്ത്വം എന്ന ലഘുകാവ്യം ബോബി എബ്രഹാം, എബ്രഹാം തടിയൂരിനും ഇംഗ്ലീഷ് ഒരു വ്യവസ്ഥാപിത ശബ്ദ പാഠം വിനോദ് ഇളകൊള്ളൂര്‍ ജി.വിശാഖന് നല്‍കിയും പ്രകാശനം ചെയ്തു.
ഉണ്ണികൃഷ്ണന്‍ പൂഴിക്കാടും എസ്.ഹരികുമാറും പുസ്തകാവതരണങ്ങള്‍ നടത്തി. ബിജു കുര്യന്‍, പ്രീത് ചന്ദനപ്പള്ളി, എം.എസ്. മധു ,സജയന്‍ ഓമല്ലൂര്‍, റജി മലയാലപ്പുഴ, ശ്രീജ. എസ്. കോലത്ത്, ജയിന്‍ അങ്ങാടിക്കല്‍, രാജേഷ് ഓമല്ലൂര്‍, സജു പ്രസക്തി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ദേശത്തുടി നിര്‍മ്മിച്ച കടമ്മനിട്ട വാസുദേവന്‍ പിള്ളയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.