പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കുമ്പഴ സ്വദേശികളും സഹോദരങ്ങളുടെ മക്കളുമായ അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്. കോന്നി ഇളകൊള്ളൂര്‍ മഹാദേവ ക്ഷേത്രത്തിന് താഴെ,.. അച്ചന്‍ കോവില്‍ നദിയില്‍ കുളിക്കാനിറങ്ങിയതാണ് കുട്ടികള്‍. ഒരാള്‍ നീന്തുന്നതിനിടെ അപകടത്തില്‍പ്പെട്ടു. രണ്ടാമത്തെ കുട്ടി രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയുമാണ് അപകടമുണ്ടായത്.
ഫുട്‌ബോള്‍ കളിക്കാന്‍ പോയ കുട്ടികള്‍ തിരിച്ചുവരുന്നതിനിടെയാണ് കുളിക്കാനിറങ്ങിയത്. ഏഴംഗ സംഘത്തില്‍ രണ്ടുപേരാണ് അപകടത്തില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന കുട്ടികള്‍ തന്നെയാണ് അഗ്‌നിശമനസേനയെ വിവരമറിയിച്ചത്. മൂന്നാള്‍ താഴ്ച്ച ഉള്ള സ്ഥലത്താണ് അപകടമുണ്ടായത്. അഗ്‌നിശമനസേനയുടെ സ്‌കൂബ ടീം എത്തിയാണ് കുട്ടികളെ മുങ്ങിയെടുത്തത്. ഉടന്‍ തന്നെ ഇരുവരെയും ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.