വെട്ടുരില്‍ അച്ചന്‍കോവിലാറ്റില്‍ മുങ്ങി മരിച്ചത് സഹോദരങ്ങളുടെ മക്കള്‍: ഒഴുക്കില്‍പ്പെട്ട മൂന്നാമനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

1 second read
Comments Off on വെട്ടുരില്‍ അച്ചന്‍കോവിലാറ്റില്‍ മുങ്ങി മരിച്ചത് സഹോദരങ്ങളുടെ മക്കള്‍: ഒഴുക്കില്‍പ്പെട്ട മൂന്നാമനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി
0

കോന്നി: പത്താം ക്ലാസില്‍ ഉന്നത വിജയം നേടി പ്ലസ്ടുവിന് പോകാന്‍ തയാറെടുത്തിരിക്കുകയായിരുന്നു അഭിരാജ്. പ്ലസ് ടു രണ്ടാം വര്‍ഷത്തിലേക്ക് പഠനത്തിനൊരുങ്ങുകയായിരുന്നു അഭിലാഷ്. പക്ഷേ, മരണദൂതുമായി മാടി വിളിച്ച അച്ചന്‍ കോവിലാറ്റിലെ കയം ഇരുവരുടെയും ജീവനെടുത്തു. സഹോദരങ്ങളുടെ മക്കളായ ഇരുവരും മരണത്തിലും ഒന്നിച്ചപ്പോള്‍ ഇവരെ രക്ഷിക്കാന്‍ ചാടി കയത്തില്‍ അകപ്പെട്ട കാര്‍ത്തിക് എന്ന കുട്ടിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത് നാട്ടുകാരുടെ സമയോചിത ഇടപെടലായിരുന്നു.

അച്ചന്‍ കോവിലാറ്റില്‍ വെട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ ഇല്ലത്ത് കടവില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ഒഴുക്കില്‍പ്പെട്ട് മരിച്ചത് കുമ്പഴ ആദിച്ചനോലില്‍ രാജുവിന്റെയും ശോഭയുടെയും മകന്‍ അഭിരാജ്(16), രാജുവിന്റെ സഹോദരന്‍ അജിത്തിന്റെയും ഷീജയുടെയും മകന്‍ ഋഷി എന്ന് വിളിക്കുന്ന അഭിലാഷ്(17) എന്നിവരാണ് മരിച്ചത്. കുമ്പഴയില്‍ നിന്ന് ഇവരടക്കം ഒന്‍പതംഗ വിദ്യാര്‍ത്ഥി സംഘം ഇളകൊള്ളൂര്‍ സ്‌കൂളിന്റെ സമീപത്തെ പാടശേഖരത്തില്‍ ഫുട്‌ബോള്‍ മത്സരത്തിന് എത്തിയതായിരുന്നു.

കളിക്കിടയില്‍ ദേഹത്ത് പറ്റിയ ചെളി കഴുകിക്കളയുന്നതിന് മത്സര ശേഷം ഇല്ലത്ത് കടവില്‍ ഇറങ്ങി. ആദ്യം അഭിലാഷും തൊട്ടുപുറകെ അഭിരാജുമാണ് വെള്ളത്തില്‍ ഇറങ്ങിയത്. നടന്നു നീങ്ങിയപ്പോള്‍ ആദ്യം അഭിരാജ് ആഴക്കയത്തിലേക്ക് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ അഭിലാഷ് എത്തി. എന്നാല്‍ അഭിലാഷും കയത്തില്‍ അകപ്പെടുകയായിരുന്നു. അഭിലാഷിനെ രക്ഷിക്കാന്‍ കാര്‍ത്തിക് എന്ന കുട്ടിയും കൂടെ ചാടിയിരുന്നു. കാര്‍ത്തിക്കും ഒഴുക്കില്‍പ്പെട്ട് മുങ്ങി താഴുന്നത് കണ്ട് നാട്ടുകാര്‍ രക്ഷപ്പെടുത്തി. അഭിരാജ് ഇളകൊള്ളൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ നിന്ന് പത്താം തരത്തില്‍ ഉന്നത വിജയം നേടി ഉപരി പഠനത്തിനായി കാത്തിരിക്കുകയായിരുന്നു.

ഋഷി എന്ന് വിളിക്കുന്ന അഭിലാഷ് ഏക മകനാണ്. പത്തനംതിട്ട മാര്‍ത്തോമാ സ്‌കൂളില്‍ പ്ലസ് ടു വിന് പഠിക്കുന്നു. രണ്ടാം വര്‍ഷമാണ് ഇനി. അഭിരാജിന്റെ സഹോദരന്‍ അഭിനവ്. സംഭവം അറിഞ്ഞ് കോന്നിയില്‍ നിന്ന് പോലീസ്, ഫയര്‍ ഫോഴ്‌സ്, പത്തനംതിട്ടയില്‍ നിന്ന് സ്‌കൂബ ടീം എന്നിവര്‍ നടത്തിയ തെരച്ചിലിന് ഒടുവില്‍ മൂന്ന് മണിയോടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ പോലീസ് മേല്‍ നടപടികള്‍ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

 

 

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …