അടൂര്‍: കല്ലടയാറ്റില്‍ ഏനാത്ത് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ തീര്‍ഥാടക സംഘത്തിന്റെ രണ്ടു പേര് മുങ്ങി മരിച്ചു. ഒരാള്‍ 12 വയസുള്ള കുട്ടിയാണ്. കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് സ്വോലിന് (12), അജ്മല്‍ (20) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ബീമാപള്ളിയിലേക്കുള്ള തീര്‍ഥാടന യാത്രയ്ക്ക് പോകും വഴി ഏനാത്ത് ബെയ്ലി പാലത്തോട് ചേര്‍ന്ന മണ്ഡപം കടവില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. മറുകരയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് ഇവര്‍ എത്തിയത്. അജ്മലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സുഹൈലും ഒഴുക്കില്‍പ്പെടുകയായിരുന്നു. മണ്ഡപം കടവില്‍ നിന്നും അര കിലോമീറ്റര്‍ താഴെയായി സി.എം.ഐ സ്കൂളിന് സമീപം ഉള്ള കടവില്‍ നിന്നുമാണ് കുട്ടിയുടെ മൃതദേഹം അടൂര്‍ ഫയര്‍ഫോഴ്സ് കണ്ടെടുത്തത്.
കോയമ്പത്തൂർ സ്വദേശികളായ ഇവർ രക്ഷിതാക്കൾ ഉൾപ്പെടെ 13 സംഘത്തോടൊപ്പം ബീമാപ്പള്ളിയിലേക്കുള്ള6 യാത്രാ മധ്യേ ബെയ്ലി പാലത്തിനടുത്ത് ഉള്ള മണ്ഡപം കടവിൽ ഇറങ്ങുകയായിരുന്നു. ആഴം ഏറെയുള്ള ഭാഗത്ത് ഇറങ്ങിയ ഇവരെ നാട്ടുകാർ പിന്തിരിപ്പിച്ചെങ്കിലും ഇതിന് അടുത്ത് മറ്റൊരു ഭാഗത്ത് ഇവർ ഇറങ്ങുകയായിരുന്നു. ഒഴുക്കിൽപ്പെട്ട മുഹമ്മദ് സോലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അജ്മലും ഒഴുക്കിൽ പെട്ടത്.
12.45ന് അപകട സന്ദേശം കിട്ടി സ്ഥലത്തെത്തിയ ഫയർഫോഴ്സ് കൃത്യം ഒരു മണിയോടുകൂടി അജ്മലിനെയും , ഒന്നേകാലോട് കൂടി ഒന്നര കിലോമീറ്റർ താഴെ കൊളശ്ശേരി കടവിൽ നിന്നും മുഹമ്മദിനേയും കരയ്ക്ക് എടുക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിൽ ഓഫീസർ എം വേണു സീനിയർ ഓഫീസർമാരായ ബി. സന്തോഷ് കുമാർ, അനൂപ് എ.എസ്, ഫയർ ഓഫീസർമാരായ എസ്.ബി അരുൺജിത്ത്, എസ്. സന്തോഷ്, ഷിബു വി നായർ, റെജികുമാർ ആർ രഞ്ജിത്ത്, ദീപേഷ് ഡി, സുരേഷ് കുമാർ പി.കെ എന്നിവർ അടങ്ങിയ ഫയർ ഫോഴ്സ് സംഘം ആണ് രക്ഷാ പ്രവർത്തനത്തിനായി എത്തിയത്.