
പന്തളം: കാട്ടുപന്നി ഭീഷണി മറികടക്കാന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ തട്ടി രണ്ടു കര്‍ഷകര്‍ ഷോക്കേറ്റ് മരിച്ചു. കുരമ്പാല കുരമ്പാല തോട്ടുകര പാലത്തിന് സമീപത്ത് കൃഷി ഭൂമിയില്‍ കൃഷി ചെയ്യാന്‍ ഇറങ്ങിയ കുരമ്പാല സ്വദേശികളായ അരുണോദയം വീട്ടില്‍ ചന്ദ്രശേഖരന്‍, പനങ്ങാട്ടില്‍ ഗോപാലക്കുറുപ്പ് എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെയാണ് സംഭവം. ചന്ദ്രശേഖരക്കുറുപ്പിനാണ് ആദ്യം ഷോക്കേറ്റത്. ഇതു കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗോപാലക്കുറുപ്പിനും ഷോക്കേറ്റത്. ഇവരെ അടൂര്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചുവെന്ന് ഡോക്ടര്‍ അറിയിച്ചു.