
തിരുവനന്തപുരം: നാഷണല്‍ ഫിലിം അക്കാദമി സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവല്‍ 2024 ല്‍ അനസ് പത്തനംതിട്ട രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കി. അനസ് നായകനായി അഭിനയിച്ച ചിത്രങ്ങളായ ‘ഇളം കാറ്റിനു മികച്ച നടനുള്ളതും ‘ശ്രാവ്യ’ ത്തിനു മികച്ച നിര്‍മ്മാതാവിനുള്ളതുമായ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സര്‍ക്കാരിന്റെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്തതു സംസ്ഥാന അവാര്‍ഡ് ജേതാവായ സുഹൈല്‍ അഞ്ചല്‍ ആണ്. ചടങ്ങ് ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്തു. സിനിമ, സീരിയല്‍ രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. അനസിനു നേരത്തെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട കുലശേഖരപതിയില്‍ ആണ് താമസം. ഐഎച്ച്ആര്‍ഡി ഉദ്യോഗസ്ഥനാണ്. ഭാര്യ ഡോ: വഹീദാ റഹ്മാന്‍ (ഗവ: ആയുര്‍വേദ ആശുപത്രി, പത്തനംതിട്ട), മകള്‍ ഫാത്വിമ നൗറ (ആയുര്‍വേദ വിദ്യാര്‍ത്ഥിനി).