
മൂഴിയാര്‍: പവര്‍ഹൗസിലേക്ക് വെള്ളം കൊണ്ടുപോകുന്ന പെന്‍സ്‌റ്റോക്ക് പൈപ്പില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് രണ്ട് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തി. ബാക്കിയുള്ള നാലു ജനറേറ്ററുകളും പ്രവര്‍ത്തനം നടത്തും. കക്കിയില്‍ നിന്ന് മൂഴിയാര്‍ പവര്‍ഹൗസിലേക്ക് വെള്ളം കൊണ്ടു പോകുന്ന മൂന്നാം നമ്പര്‍ പെന്‍സ്‌റ്റോക്ക് പൈപ്പിന്റെ ജോയിന്റിനാണ് ചോര്‍ച്ചയുണ്ടായിട്ടുള്ളത്.
ഇതിന്റെ ചോര്‍ച്ച പരിഹരിക്കുന്നതിനു മൂന്നു ദിനങ്ങള്‍ എടുക്കുമെന്നും ശ്രമങ്ങള്‍ ആരംഭിച്ചതായും അപകടകരമായ യാതൊരു സാഹചര്യവും ഇല്ലെന്നും കെ.എസ്.ഇ.ബി മൂഴിയാര്‍ ഡാം ഡിവിഷന്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു