എന്‍ട്രി ഹോമില്‍ താമസിച്ചു പഠിക്കുന്ന രണ്ട് പോക്‌സോ അതിജീവിതകളെ സ്‌കൂളില്‍ നിന്ന് കാണാതായി: അടൂരില്‍ നിന്ന് കണ്ടെത്തി

0 second read
Comments Off on എന്‍ട്രി ഹോമില്‍ താമസിച്ചു പഠിക്കുന്ന രണ്ട് പോക്‌സോ അതിജീവിതകളെ സ്‌കൂളില്‍ നിന്ന് കാണാതായി: അടൂരില്‍ നിന്ന് കണ്ടെത്തി
0

കോന്നി: എന്‍ട്രി ഹോമില്‍ താമസിച്ചു പഠിക്കുന്ന പോക്‌സോ കേസ് അതിജീവിതകളെ സ്‌കൂളില്‍ നിന്ന് കാണാതായി. അടൂരില്‍ നിന്ന് മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന 13, 15 വയസുള്ള കുട്ടികളെയാണ് വൈകിട്ട് മൂന്നര മുതല്‍ കാണാതായത്. രാത്രി എട്ടരയോടെ ഇവരെ കണ്ടെത്തി. ചാരിറ്റബിള്‍ സൊസൈറ്റിയുടെ വകയാണ് എന്‍ട്രി ഹോം. അഞ്ച് കുട്ടികളാണ് എന്‍ട്രി ഹോമില്‍ നിന്ന് സ്‌കൂളില്‍ പഠിക്കുന്നത്. എല്ലാ ദിവസവും ഇവരെ വാഹനത്തിലാണ് സ്‌കൂളില്‍ എത്തിക്കുന്നതും തിരികെ കൊണ്ടു പോകുന്നതും. വൈകിട്ട് മൂന്നരയ്ക്ക് സ്‌കൂളില്‍ ക്ലാസ് അവസാനിക്കും. നാലു മണിയോടെ എന്‍ട്രി ഹോമിന്റെ വാഹനമെത്തി കുട്ടികളെ കൊണ്ടു പോവുകയാണ് പതിവ്. ഇതില്‍ ഒരു കുട്ടി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനും രണ്ടാമത്തെയാള്‍ കഴിഞ്ഞ മേയ് 14 നുമാണ് എന്‍ട്രി ഹോമില്‍ അന്തേവാസികളായി എത്തിയത്. സ്‌കൂള്‍ ഹെഡ്മിസ്ട്രസിന്റെ പരായില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടികളെ കണ്ടെത്തി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: നിസാര്‍ സെയ്ദിനും തങ്കച്ചന്‍ മണ്ണൂരിനും ജോളി ജോര്‍ജിനും അവാര്‍ഡ്

ഷാര്‍ജ: കെയര്‍ ചിറ്റാര്‍ പ്രവാസി അസോസിയേഷന്റെ രണ്ടാമത് കെയര്‍ പ്രവാസി പുരസ്‌കാരങ്ങള്‍ പ്രഖ…