
അടൂര്‍: പുതുശേരി ഭാഗം ജങ്ഷനില്‍ കാര്‍ സ്‌കൂട്ടറിലും ഓട്ടോയിലും ഇടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്. സ്‌കൂട്ടര്‍ യാത്രക്കാരന്‍ പുതുശേരി ഭാഗം കണിയാം പറമ്പില്‍ രാമചന്ദ്രന്‍(55), ഓട്ടോ ഡ്രൈവര്‍ ചീക്കന്‍കല്ലില്‍ പനിവള മനോജ്(42) എന്നിവര്‍ക്കാണ് പരുക്ക്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം.