
എടത്വ: തിരുവല്ല അമ്പലപ്പുഴ സംസ്ഥാനപാതയില്‍ എടത്വ കേളമംഗലത്ത് നിയന്ത്രണം വിട്ടെത്തിയ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്ന രണ്ട് പേര്‍ മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പെരിങ്ങര കാരയ്ക്കല്‍ കരുമാലില്‍ വീട്ടില്‍ കെ വി മുരളീധരന്‍ ( സോമന്‍ 65 ), നെടുമ്പ്രം പൊടിയാടി രമ്യ ഭവനില്‍ ജെ മോഹനന്‍ (65) എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മോഹനന്‍ വ്യാഴാഴ്ച പുലര്‍ച്ചെയും മുരളീധരന്‍ വ്യാഴാഴ്ച ഉച്ചയോടെയും ആണ് മരണപ്പെട്ടത്.
ബുധനാഴ്ച രാവിലെ എട്ടുമണിയോടെ കേളമംഗലം പറത്തറ പാലത്തിന് സമീപം ആയിരുന്നു അപകടം. എടത്വ ഭാഗത്തുനിന്നും സ്‌കൂട്ടറില്‍ തകഴിയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ എതിര്‍ ദിശയില്‍ നിന്ന് നിയന്ത്രണം തെറ്റി എത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരെയും സ്‌കൂട്ടറുമായി 100 മീറ്ററോളം മുന്നോട്ട് ഓടിയ ശേഷമാണ് ബസ് നിര്‍ത്തിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നതാണ് പറയപ്പെടുന്നത്.
തങ്കമണി ആണ് മുരളീധരന്റെ ഭാര്യ. മക്കള്‍: സനോജ്, സജി . മരുമക്കള്‍ സോണിയ, പ്രസീത. മിനി മോഹന്‍ ആണ് മരണപ്പെട്ട മോഹനന്റെ ഭാര്യ. മകള്‍ രമ്യ. മരുമകന്‍ : സുനില്‍കുമാര്‍. ഇരുവരുടെയും സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പുകളില്‍ നടക്കും.