തിരുവല്ലയില്‍ 20 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടു പേര്‍ അറസ്റ്റില്‍

0 second read
Comments Off on തിരുവല്ലയില്‍ 20 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ടു പേര്‍ അറസ്റ്റില്‍
0

തിരുവല്ല: സവാളയെന്ന് വ്യാജേനെ ചാക്കില്‍ നിറച്ച് കടത്താന്‍ ശ്രമിച്ച 20 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളുമായി പിക്കപ്പ് വാന്‍ പൊലീസ് പിടികൂടി. രണ്ടു പേരെ അറസ്റ്റ് ചെയ്തു. ബാംഗളൂരുവില്‍ നിന്നുമാണ് പുകയില ഉല്‍പന്നങ്ങള്‍ കൊണ്ടു വന്നത്.

പാലക്കാട് തിരുമറ്റക്കോട് പാത്തന്നൂര്‍ വലിയ തുടിയില്‍ വീട്ടില്‍ അമീന്‍ (38 ) , പുലാവട്ടത്ത് വീട്ടില്‍ ഉനൈസ് (24 ) എന്നിവരാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ എം.സി റോഡില്‍ മുത്തൂരില്‍ നിന്നും പിടിയിലായത്. ജില്ലാ പോലീസ് മേധാവി വി അജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നെര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഡാന്‍സാഫ് സംഘവും തിരുവല്ല ഡിവൈ.എസ്.പി എസ്.
അഷാദിന്റെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘവും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സവാള ചാക്കുകള്‍ക്ക് താഴെ ഒളിപ്പിച്ചിരുന്ന 45 ചാക്ക് ഹാന്‍സ് പിക്കപ്പ് വാനില്‍ നിന്നും പിടികൂടിയത്.

തിരുവല്ലയിലെ മൊത്തക്കച്ചവടക്കാരന് കൈമാറാന്‍ കൊണ്ടുവന്നതാണ് നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

പ്രവാസികൾക്കായി നോർക്കയുടെ ത്രിദിന സൗജന്യ സംരംഭകത്വ പരിശീലനം: അപേക്ഷാ തീയ്യതി 18 വരെ നീട്ടി

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി)) ആഭിമുഖ്യത്തിൽ പ്രവാസികൾക്കും തിര…