
കൊടുമണ്‍: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരന്‍ സ്വിമ്മിങ് പൂളില്‍ വീണു മരിച്ചു. ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീനയുടെയും മകന്‍ ജോര്‍ജ് സക്കറിയ ആണ് മരിച്ചത്. ശനി രാവിലെ 10 മണിയോടെയാണ് സംഭവം. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കവെയാണ് വീടിനോട് ചേര്‍ന്ന സ്വിമ്മിങ് പൂളില്‍ വീണത്. പുതിയ വീടിന്റെ പാലുകാച്ച് ചടങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 21 നാണ് അയര്‍ലണ്ടില്‍ നിന്നും ലിജോ ജോയി
കുടുംബസമേതം നാട്ടില്‍ എത്തിയത്. ജോര്‍ജ് സക്കറിയയുടെ മാമോദീസ കഴിഞ്ഞ ആറിനായിരുന്നു. ചടങ്ങുകള്‍ കഴിഞ്ഞ് 19 ന് തിരികെ അയര്‍ലന്‍ഡിലേക്ക് പോകാനിരിക്കെയാണ് ദുരന്തം. സംസ്‌കാരം ഞായര്‍ മൂന്നിന് ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍. സഹോദരങ്ങള്‍: ജോണ്‍ സ്‌കറിയ, ഡേവിഡ് സ്‌കറിയ.