കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം

0 second read
Comments Off on കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ വനമേഖലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം
0

തേനി: തമിഴ്‌നാട് കേരള അതിര്‍ത്തിയിലെ മന്തിപ്പാറയ്ക്ക് സമീപം തമിഴ്‌നാട് വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള കമ്പം പടിഞ്ഞാറന്‍ വനമേഖലയിലെ വനമേഖലയായ മന്തിപ്പാറയിലാണ് പാതി കത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് കമ്പംമെട്ട് പൊലീസ് സ്ഥലത്ത് എത്തി.

സംഭവം നടന്നത് തേനി ജില്ലയിലെ കമ്പം സൗത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ അവരെ വിവരം അറിയിച്ചു. തുടര്‍ന്ന് കമ്പം സൗത്ത് പൊലീസ് പൊലീസ് വനമേഖലയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കമ്പം ഗവ.ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. മരണപ്പെട്ടയാള്‍ക്ക് 30 വയസ് പ്രായം വരുമെന്നും ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…