
റാന്നി: ഐത്തല പള്ളിക്കടവില്‍ 65 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചന്ദന നിറത്തിലുള്ള സാരിയും ബ്ലൗസുമാണ് ധരിച്ചിട്ടുള്ളത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ താഴെ കാണുന്ന ഏതെങ്കിലും ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്. റാന്നി പോലീസ് ഇന്‍സ്‌പെക്ടര്‍-9497987055,
സബ് ഇന്‍സ്‌പെക്ടര്‍-9497980255, റാന്നി പോലീസ് സ്‌റ്റേഷന്‍-04735 227626.