അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന അജ്ഞാതന്‍ കോട്ടയം മെഡിക്കല്‍ കോളില്‍ മരിച്ചു: പോലീസ് ബന്ധുക്കളെ തിരയുന്നു

0 second read
Comments Off on അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന അജ്ഞാതന്‍ കോട്ടയം മെഡിക്കല്‍ കോളില്‍ മരിച്ചു: പോലീസ് ബന്ധുക്കളെ തിരയുന്നു
0

പത്തനംതിട്ട: അമ്പത് വയസ്സ് പ്രായം തോന്നിക്കുന്നതും കറുത്തുമെലിഞ്ഞ ശരീര പ്രകൃതിയുള്ളതും വലതുകൈത്തണ്ടയുടെ അകവശം പച്ച കുത്തിയിട്ടുള്ളതും 170 സെ.മി ഉയരമുള്ളതും വെള്ളയില്‍ നീല നിറത്തോടു കൂടിയ കൈലി ധരിച്ചിട്ടുള്ളതുമായ പുരുഷന്റെ അജ്ഞാതമൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചുവരുന്നു.

കഴിഞ്ഞ 16 ന് വൈകിട്ട് ആറരയോടെ ശാരീരിക സുഖമില്ലാതെ അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സക്ക് എത്തിച്ചിരുന്നതും, സ്ഥിതി മോശമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നതുമാണ്. എന്നാല്‍ മരണപ്പെടുകയായിരുന്നു. അടൂര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു.

ഇയാളെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവര്‍ താഴെ പറയുന്ന ഏതെങ്കിലും നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ 9497987050
എസ് ഐ 9497980247
അടൂര്‍ പോലീസ് സ്‌റ്റേഷന്‍ 9497908340

 

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…