നീ ചെല്ലപ്പനല്ലെടാ തങ്കപ്പന്‍: തമിഴ്‌നാട്ടിലെ ‘നരബലി’ ചീറ്റി: പരുമലക്കാരന്‍ ചെല്ലപ്പന് കിട്ടിയത് കമ്മിഷന്‍ അരലക്ഷം: കള്ളനോട്ട് കൊടുക്കാമെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച ചെല്ലപ്പന്‍ ഇക്കാര്യത്തില്‍ പുലി: തമിഴ്‌നാട്ടിലെ അവയവ കടത്ത് കേസില്‍ ചെല്ലപ്പനെ വെറുതെ വിട്ട് ഉത്തമപാളയം പൊലീസ്

0 second read
Comments Off on നീ ചെല്ലപ്പനല്ലെടാ തങ്കപ്പന്‍: തമിഴ്‌നാട്ടിലെ ‘നരബലി’ ചീറ്റി: പരുമലക്കാരന്‍ ചെല്ലപ്പന് കിട്ടിയത് കമ്മിഷന്‍ അരലക്ഷം: കള്ളനോട്ട് കൊടുക്കാമെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ച ചെല്ലപ്പന്‍ ഇക്കാര്യത്തില്‍ പുലി: തമിഴ്‌നാട്ടിലെ അവയവ കടത്ത് കേസില്‍ ചെല്ലപ്പനെ വെറുതെ വിട്ട് ഉത്തമപാളയം പൊലീസ്
0

തിരുവല്ല: മല പോലെ വന്നത് എലി പോലെ പോയി. അവയവ കടത്ത് സംബന്ധിച്ച് തമിഴ്‌നാട്ടിലെ ടിവി ചാനലുകള്‍ ചര്‍ച്ച ചെയ്ത മഹാദുര്‍മന്ത്രവാദ കഥ ഒടുവില്‍ വെറും ഒരു ചീറ്റിങ് കേസായി പരിണമിച്ചു. മഹാമന്ത്രവാദി പരുമലക്കാരന്‍ ചെല്ലപ്പനെ അബദ്ധം പറ്റിയ തമിഴ്‌നാട് പൊലീസ് വീട്ടിലും കൊണ്ടു വിട്ടു. തമിഴ്‌നാട്ടിലെ ഉത്തമപാളയം പൊലീസ് നരബലിയും അവയവദാനവും സംശയിച്ച് കൊണ്ടുവന്ന പ്രമാദമാന കേസിന്റെ നിജസ്ഥിതി അറിഞ്ഞ് അവസാനം അന്വേഷണ സംഘം വരെ പൊട്ടിച്ചിരിച്ചു.

തമിഴ്‌നാട്ടിലെ ഉത്തമപാളയത്ത് കൂടോത്രവുമായി പൊലീസ് പിടിയിലായ രണ്ടു പേരില്‍ നിന്ന് കിട്ടിയ വിവര പ്രകാരം പുളിക്കീഴ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പരുമല നാക്കട പാലച്ചുവട് ദീപാജങ്ഷനില്‍ താമസിക്കുന്ന മഹാമന്ത്രവാദി ചെല്ലപ്പനെ പത്തനംതിട്ട ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഉേദ്യാഗസ്ഥര്‍ കസ്റ്റഡയില്‍ എടുത്തിരുന്നു. തമിഴ്‌നാട്ടില്‍ ഈ സംഭവം വലിയ ചര്‍ച്ചയായിരുന്നു. തമിഴ്ചാനലുകള്‍ അന്തിചര്‍ച്ചയില്‍ നരബലിയും അവയവകടത്തും ഉള്‍പ്പെടെ ഘോരഘോരം പ്രസംഗിച്ചു.

തേനിക്ക് സമീപം ഉത്തമപാളയത്ത് പൊലീസ് വാഹനം പരിശോധിക്കുന്നതിനിടെ മൂന്നു കുപ്പിയില്‍ ഇറച്ചി കണ്ടെത്തിയിരുന്നു. സംളശയം തോന്നിയ പൊലീസ് വാഹനത്തിലുണ്ടായിരുന്ന അലക്‌സ് പാണ്ഡ്യന്‍, മുരുകന്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. കുപ്പിയുള്ളത് മനുഷ്യന്റെ കരളാണെന്നും ഇത് കേരളത്തില്‍ നിന്നുളള മഹാമന്ത്രവാദി മന്ത്രവാദം ചെയ്ത ശേഷം തന്നതാണെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇത് വീട്ടില്‍ വച്ചിരുന്നാല്‍ ഐശ്വര്യം വരുമത്രേ. തേനിയില്‍ താമസിക്കുന്ന ഡേവിഡ് പ്രതാപ് സിങ് എന്ന ജയിംസ് സ്വാമിയാണ് മന്ത്രവാദിയുടെ അടുത്ത് കൊണ്ടു പോയതെന്നും ഇവര്‍ മൊഴി നല്‍കി. തുടര്‍ന്ന് ജയിംസ് സ്വാമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അദ്ദേഹമാണ് മഹാമന്ത്രവാദി കേരളത്തില്‍ പത്തനംതിട്ടയില്‍ താമസിക്കുന്ന ചെല്ലപ്പനാണെന്ന് പറഞ്ഞു കൊടുത്തത്.

ഉടന്‍ തന്നെ തേനി എസ്പിയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചും പത്തനംതിട്ട ജില്ലാ പൊലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ടു വിവരം നല്‍കി. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്പി ഡോ. ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള ടീം ചെല്ലപ്പനെ പരുമലയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പുളിക്കീഴ് പൊലീസ് സ്‌റ്റേഷനില്‍ കൊണ്ടു വന്ന് ചോദ്യം ചെയ്തപ്പോള്‍ ചെല്ലപ്പന്‍ തത്ത പറയുന്നതു പോലെ കാര്യങ്ങള്‍ പറഞ്ഞു. ജയിംസ് സ്വാമി തമിഴ്‌നാട്ടുകാരെ സ്ഥിരമായി പറ്റിക്കുന്നയാളാണ്. അതിന് തന്നെയും കൂട്ടുപിടിച്ചു. തനിക്ക് കമ്മിഷന്‍ തരും. നിലവിലുള്ള സംഭവം ജയിംസ് സ്വാമി രണ്ടു പേരുമായി വണ്ടിപ്പെരിയാറിലേക്ക് വരുന്നു. മൂന്നു കുപ്പിയില്‍ ആടിന്റെ കരളുമായിട്ടാണ് ഇയാള്‍ വന്നത്. കൂടെ വന്നവര്‍ കാണാതെ കുപ്പി ജയിംസ് ചെല്ലപ്പന് കൊടുക്കുന്നു. പുജിച്ച് മന്ത്രവാദം ചെയ്തതാണെന്ന് പറഞ്ഞ് മുന്നു കുപ്പിയും ചെല്ലപ്പന്‍ തമിഴ്‌നാട്ടുകാര്‍ക്ക് കൊടുക്കുന്നു. രണ്ടു ലക്ഷം രൂപ അവര്‍ ചെല്ലപ്പന് കൈമാറുന്നു. ഇതില്‍ 46,000 രൂപ ചെല്ലപ്പന് കമ്മിഷന്‍ ലഭിക്കുന്നു. അയാള്‍ അതുമായി വീട്ടിലേക്ക് പോകുന്നു.

ഇതിന് ശേഷം ജയിംസ് സ്വാമി തന്നെയാണ് മറ്റു രണ്ടുപേരെയും പൊലീസിന് ഒറ്റിയതെന്ന് പറയുന്നു. അങ്ങനെയാണ് ഉത്തമപാളയം പൊലീസ് ഇവരുടെ വാഹനം കൃത്യമായി കണ്ടെത്തിയത്. അവിടെ നിന്നുള്ള പൊലീസ് രാത്രിയില്‍ പുളിക്കീഴില്‍ എത്തിയപ്പോഴേക്കും ഫോറന്‍സിക് പരിശോധനാ ഫലവും വന്നു. കുപ്പിയിലുള്ളത് ആടിന്റെ കരളാണ്. ഇവിടെ എത്തിയ സംഘം ചെല്ലപ്പനെ വീട്ടില്‍ കൊണ്ടു വിട്ടു. എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്ന് കാട്ടി നോട്ടീസും നല്‍കി അവര്‍ മടങ്ങി.

ചെല്ലപ്പന്‍ തട്ടിപ്പിന്റെ കാര്യത്തില്‍ പൊന്നപ്പന്‍..കള്ളനോട്ട് കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി

ചെല്ലപ്പന്‍ തട്ടിപ്പിന്റെ കാര്യത്തില്‍ പൊന്നപ്പനാണ്. കള്ളനോട്ട് കൊടുക്കാമെന്ന് പറഞ്ഞ് മറ്റൊരു സംഘത്തെ നൈസായി തേച്ചയാളാണ് ചെല്ലപ്പന്‍. ഇരുപത് വര്‍ഷത്തോളം മുന്‍പ് പന്തളം സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ വച്ചായിരുന്നു സംഭവം. അന്ന് പന്തളം എസ്‌ഐയായിരുന്നു ഇപ്പോഴത്തെ ചെല്ലപ്പന്‍ ഓപ്പറേഷന് നേതൃത്വം നല്‍കിയ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. ജോസ്. കളളനോട്ട് കൈമാറുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെല്ലപ്പനെയും സംഘത്തെയും പൊക്കിയ പന്തളം പൊലീസ് ഞെട്ടി. സിനിമയില്‍ കാണുന്നതു പോലെയുള്ള നോട്ടുകെട്ട്. മുകളിലും താഴെയും മാത്രം നൂറിന്റെ നോട്ട്. ബാക്കി മുഴുവന്‍ അതേ വലിപ്പത്തില്‍ കട്ട് ചെയ്ത വെളളപേപ്പര്‍ വച്ച് റബര്‍ ബാന്‍ഡും ഇട്ടിരിക്കുന്നു. ഇത്തരം തട്ടിപ്പുകളില്‍ ഉസതാദായ മഹാമാന്ത്രികന്‍ ചെല്ലപ്പനെതിരേ ഇപ്പോളുളളത് ഒരു ചീറ്റിങ് കേസ് മാത്രം. ഏറ്റവും ചമ്മിയത് മനുഷ്യന്റെ കരള്‍ കടത്താന്‍ ശ്രമിച്ച സംഘം പിടിയിലായതിനെപ്പറ്റി വാര്‍ത്ത നല്‍കിയ തമിഴ്‌വാര്‍ത്താ ചാനലുകളാണ്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…