നാല്‌ വോട്ടിന് വേണ്ടി വിഡി സതീശൻ ഭീകരവാദികളുമായി സഖ്യമുണ്ടാക്കുന്നു: കെ.സുരേന്ദ്രൻ

0 second read
Comments Off on നാല്‌ വോട്ടിന് വേണ്ടി വിഡി സതീശൻ ഭീകരവാദികളുമായി സഖ്യമുണ്ടാക്കുന്നു: കെ.സുരേന്ദ്രൻ
0

പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ അവസാനഘട്ടത്തിൽ നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർഫ്രണ്ടുമായി വിഡി സതീശൻ ഉണ്ടാക്കിയ നടത്തിയ ധാരണ പാലക്കാടിൻ്റെ സമാധനാന്തരീക്ഷം തകർക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് – കോൺഗ്രസ് സഖ്യത്തിനെതിരായ വിധി എഴുത്താവും പാലക്കാടുണ്ടാവുക. ഒരു വിഭാഗത്തിൻ്റെ വീട് സമ്പർക്കത്തിനായി ഗ്രീൻ ആർമി എന്ന സംഘം പാലക്കാട് ഇറങ്ങുകയാണ്. തിരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായപ്പോൾ സതീശനും യുഡിഎഫും ഭീകരവാദികളെ കൂട്ടുപിടിക്കുകയാണ്.

ആരാധനാലയങ്ങളിൽ എസ്ഡിപിഐക്കാർ വിതരണം ചെയ്യുന്ന നോട്ടീസിനെ കോൺഗ്രസ് തള്ളിപറയുമോ? പാലക്കാട്ടെ കോൺഗ്രസിൻ്റെ ഓഫീസിൽ മുഴുവൻ പോപ്പുലർ ഫ്രണ്ടുകാരാണുള്ളത്. കോൺഗ്രസ് പൂർണമായും പിഎഫ്‌ഐ വൽക്കരിക്കപ്പെട്ടു കഴിഞ്ഞു. വർഗീയതയുടെ കാര്യത്തിൽ അവരോട് മത്സരിക്കുകയാണ് എൽഡിഎഫ്. ഭീകരവാദികളെ ജനം തൂത്തെറിയുക തന്നെ ചെയ്യും. വോട്ട് ബാങ്ക് രാഷ്ട്രീയം പരാജയപ്പെട്ടുമെന്നും സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്ത് വഖഫിൻ്റെ അധിനിവേശം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കാണുന്നില്ല. മുസ്ലിംലീഗിൻ്റെ തീവ്രത പോരാഞ്ഞിട്ടാണ് സതീശൻ പോപ്പുലർ ഫ്രണ്ടിനെ ഇറക്കുന്നത്. നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവർക്ക് ജനം മാപ്പ് നൽകില്ല. വിഷവിത്തുകളെ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് നാട്ടിൽ കലാപമുണ്ടാക്കും. പോപ്പുലർ ഫ്രണ്ടുമായി എന്തിനാണ് ചർച്ച നടത്തിയതെന്ന് വിഡി സതീശനോട് മാദ്ധ്യമങ്ങൾ ചോദിക്കണം. എസ്ഡിപിഐക്കാർക്ക് നോട്ടീസ് അടിച്ചു കൊടുത്തത് എന്തിനാണെന്നും സതീശൻ പറയണം. പാലക്കാട് കോൺഗ്രസിൽ ഉപജാപകവൃന്ദം പിടിമുറുക്കിയിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

കോന്നി ആനക്കൂട്ടിലെ ദുരന്തം: അഭിരാമിന് കണ്ണീരോടെ വിട നല്‍കി ജന്മനാടും കൂട്ടുകാരും

അടൂര്‍: കോന്നി ആനക്കൂട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കോണ്‍ക്രീറ്റ് തുണ്‍ വീണു മരിച്ച നാലു വ…