വീണാ ജോര്‍ജ് പ്രത്യേക ക്ഷണിതാവായത് മന്ത്രിയെന്ന നിലയില്‍: എ. പത്മകുമാറിനെ തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം

0 second read
Comments Off on വീണാ ജോര്‍ജ് പ്രത്യേക ക്ഷണിതാവായത് മന്ത്രിയെന്ന നിലയില്‍: എ. പത്മകുമാറിനെ തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം
0

പത്തനംതിട്ട: മന്ത്രിയെന്ന നിലയിലാണ് വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി പരിഗണിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. സംസ്ഥാന സമിതിയിലേക്ക് മന്ത്രിമാരെ പരിഗണിക്കുന്നത് കീഴ്‌വഴക്കമാണ്. മാതൃകാപരമായ പ്രവര്‍ത്തനമാണ് മന്ത്രി വീണാ ജോര്‍ജിന്റെത്. മന്ത്രി എന്ന നിലയില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു. സമയം കിട്ടുന്നതനുസരിച്ച് അവര്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. എ. പത്മകുമാറിന്റെ ഫേസ് ബുക്ക് കുറിപ്പ് 12ന് ചേരുന്ന ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യും. വിഷയം ഗൗരവമായി പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. സംസ്ഥാന നേതാക്കളും പങ്കെടുക്കുന്നുണ്ട്. ഇപ്പോള്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പത്മകുമാര്‍. പാര്‍ട്ടിയില്‍ മാതൃകാ പരമായ പ്രവര്‍ത്തനം നടത്തി വന്ന ആളാണ്. വിജ്ഞാന പത്തനംതിട്ടയുടെ മുഖ്യ സംഘാടകനാണ്. പാര്‍ട്ടിയിലെ പ്രധാന നേതാവ് കൂടിയാണ്. അദ്ദേഹത്തിന് എന്തെങ്കിലും വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടി ഘടകത്തില്‍ പറയാമായിരുന്നു. ജില്ലയില്‍ നിന്നും 3 പേര്‍ സംസ്ഥാന സമിതിയില്‍ വന്നത് വലിയ അംഗീകാരമാണെന്നും രാജു എബ്രഹാം പറഞ്ഞു. എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യക്കെതിരെ പാര്‍ട്ടി സ്വീകരിച്ചത് മാതൃകാപരമായ നടപടിയാണ്. സര്‍ക്കാരും പാര്‍ട്ടിയും എ.ഡി.എമ്മിന്റെ കുടുംബത്തിനൊപ്പമാണന്നും രാജു എബ്രഹാം പറഞ്ഞു.

Load More Related Articles
Load More By Veena
Load More In KERALAM
Comments are closed.

Check Also

കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അതിവേഗം രക്ഷിച്ച് അടൂര്‍ അഗ്നിരക്ഷാസേന

പന്തളം: കാടുപിടിച്ചു കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷിച്ച…