വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തില്‍ ശ്രീകോവില്‍ കുത്തിത്തുറന്ന് മോഷണം: കാണിക്കവഞ്ചികള്‍ തകര്‍ത്തു

0 second read
Comments Off on വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തില്‍ ശ്രീകോവില്‍ കുത്തിത്തുറന്ന് മോഷണം: കാണിക്കവഞ്ചികള്‍ തകര്‍ത്തു
0

അടൂര്‍: വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തില്‍ ശ്രീകോവില്‍ കുത്തിതുറന്ന് മോഷണം. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. നാലമ്പലത്തിന് മുകളില്‍ പ്ലാസ്റ്റിക് കയറിട്ടും സമീപത്തെ വീട്ടിലെ ഗോവണി എടുത്ത് കൊണ്ടു വന്നും കയറാന്‍ ശ്രമിച്ചെങ്കിലും അകത്ത് കടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ചുറ്റമ്പലത്തിന്റെ ഒരു വശത്തെ കതകിന്റെ പൂട്ടു പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കള്‍ ശ്രീകോവിലിന്റെ മുന്‍വശത്തെ ഗ്രില്ലും കതകിന്റെ പൂട്ടും പൊളിച്ചു.

ശ്രീകോവിലിനുള്ളിലെ മൂന്ന് കാണിക്ക വഞ്ചികള്‍ പുറത്തെടുത്ത് പൊട്ടിച്ച് പണം അപഹരിച്ചു. ചെറിയ തുകയുടെ നാണയങ്ങള്‍ ഉപേക്ഷിച്ച ശേഷം നോട്ടും വലിയ തുകയുടെ നാണയവുമായി കടന്നു കളയുകയായിരുന്നു. രാവിലെ ക്ഷേത്രത്തിലെ ത്തിയ ജീവനക്കാ രാണ് നാലമ്പലത്തിന്റെ ഒരു വശത്തെ കതക് തുറന്ന് കിടക്കുന്നത് കണ്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രമാണിത്. ഏകദേശം 8000രൂപയുടെ നഷ്ടം ഉണ്ടായി. ദേവസ്വം അസി.കമ്മിഷണര്‍ കെ. സൈനുരാജ്, സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.ഗോപകുമാര്‍, ഏറത്ത്പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീജ എ ന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വെള്ളാരംകുന്ന് ദേവീക്ഷേത്രത്തിന് സമീപത്തുള്ള ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാനമായ രീതിയില്‍ ഫെബ്രുവരി ഒമ്പതിനും മാര്‍ച്ച് 21നും രണ്ട് തവണ മോഷണം നടന്നിരുന്നു. മോഷ്ടാക്കളെ പിടികൂടാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞില്ല.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഓണക്കോടി നൽകി

തിരുവല്ല: കെ.എസ്.ആർ.ടി.സിയുടെ പത്തനംതിട്ട – ഗുരുവായൂർ – കുറ്റ്യാടി – മാന…