വിക്ടര്‍ ടി. തോമസ് കേരളാ കോണ്‍ഗ്രസിനോട് വിട പറഞ്ഞു: യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും രാജി വച്ചു: ഇനി ബിജെപിയിലേക്കോ?

0 second read
Comments Off on വിക്ടര്‍ ടി. തോമസ് കേരളാ കോണ്‍ഗ്രസിനോട് വിട പറഞ്ഞു: യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനവും രാജി വച്ചു: ഇനി ബിജെപിയിലേക്കോ?
0

പത്തനംതിട്ട: കേരളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ വിക്ടര്‍ ടി. തോമസ് രാജി വച്ചു. കേരളാ കോണ്‍ഗ്രസ് കടലാസ് സംഘടനയായെന്ന് ആരോപണമുയര്‍ത്തിയാണ് രാജി. വിക്ടര്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചനകള്‍.

പത്തനംതിട്ട പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്താണ് രാജി പ്രഖ്യാപനം. 20 വര്‍ഷമായി കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനുമായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പി.ജെ. ജോസഫിനൊപ്പം നിലയുറപ്പിച്ചു. കേരളാ കോണ്‍ഗ്രസ് ജോസഫ് കടലാസ് സംഘടനയായി മാറിയെന്നും യു ഡി എഫ് സംവിധാനം നിര്‍ജീവമാണെന്നും ആരോപിച്ചാണ് രാജി. ഭാവി പരിപാടികള്‍ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും വിക്ടര്‍ പറഞ്ഞുവെങ്കിലും ബിജെപിയില്‍ ചേരുമെന്നാണ് സൂചനകള്‍.

കെ.എം. മാണിയുടെ അതിവിശ്വസ്തനായി അറിയപ്പെട്ടിരുന്ന വിക്ടര്‍ ടി. തോമസ് കെ.എസ്.സി (എം), യൂത്ത് ഫ്രണ്ട് (എം) എന്നിവയുടെ സംസ്ഥാന പ്രസിഡന്റും കേരളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റുമായിരുന്നു. ജോസ് കെ. മാണിയുടെ വരവോടെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നു. സെറിഫെഡ് ചെയര്‍മാനായും സേവനം അനുഷ്ഠിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ മാണിക്കൊപ്പം നിലയുറപ്പിച്ച വിക്ടര്‍ അവസാന ഘട്ടങ്ങളില്‍ അസംതൃപ്തനായിരുന്നു. എന്‍.എം. രാജുവിനെ മാണിഗ്രൂപ്പ് ജില്ലാ പ്രസിഡന്റാക്കിയതു മുതല്‍ തുടങ്ങുന്നു അസംതൃപ്തി.

മാണിയുടെ മരണശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വിക്ടര്‍ ടി. തോമസ് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷഠിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ നേട്ടങ്ങള്‍ക്കായി ഒരു പാട് അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി. കോഴഞ്ചേരിയില്‍ വിക്ടര്‍ പഞ്ചായത്ത് പ്രസിഡന്റായത് ബിജെപിയുടെ പിന്തുണയോടെയായിരുന്നു. പിന്നീട് നിരവധി പഞ്ചായത്തുകളില്‍ കേരളാ കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ടുണ്ടായി. ഒരു തവണ തിരുവല്ലയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. വിക്ടര്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …