ഇടുക്കി കലക്ടറായി വി. വിഗ്‌നേശ്വരി ചുമതലയേറ്റു

0 second read
Comments Off on ഇടുക്കി കലക്ടറായി വി. വിഗ്‌നേശ്വരി ചുമതലയേറ്റു
0

ഇടുക്കി: ജില്ലയുടെ നാല്പത്തിയൊന്നാമത് കലക്ടറായി വി. വിഗ്‌നേശ്വരി ചുമതലയേറ്റു. ജില്ലയിലെ ജനങ്ങളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ പരമാവധി പ്രയത്‌നിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. മികച്ച പുരോഗതി നേടുന്നതിന് ജനങ്ങള്‍ ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്. പരിസ്ഥിതിയെ സംരക്ഷിച്ച് ജില്ലയില്‍ വികസനം ഉറപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

രാവിലെ പത്തരയ്ക്ക് കളക്ട്രേറ്റില്‍ കുടുംബസമേതം എത്തിയ ജില്ലാ കലക്ടറെ ഇടുക്കി സബ് കലക്ടര്‍ അരുണ്‍ എസ് നായര്‍, ദേവികുളം സബ് കലക്ടര്‍ വി.എം ജയകൃഷ്ണന്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി. ജ്യോതി, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. റവന്യു വകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായി സ്ഥലംമാറ്റം ലഭിച്ച മുന്‍ കലക്ടര്‍ ഷീബ ജോര്‍ജ്ജില്‍നിന്നാണ് ചുമതലയേറ്റെടുത്തത്.

ഭര്‍ത്താവും എറണാകുളം ജില്ലാ കലക്ടറുമായ എന്‍.എസ്.കെ. ഉമേഷ്, പിതാവ് കെ.ആര്‍. വേലൈച്ചാമി, മാതാവ് എം.എസ്.വി. ശാന്തി, സഹോദരി ഡോ. വി ഭുവനേശ്വരി, സഹോദരിയുടെ മക്കളായ ധനുശ്രീ, ഋഷിക് തരൂണ്‍ എന്നിവരും വി. വിഗ്‌നേശ്വരിക്കൊപ്പമുണ്ടായിരുന്നു.

2015 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഓഫീസറാണ്.തമിഴ്‌നാട് മധുര സ്വദേശി. കെ.ടി.ഡി.സി. എം.ഡിയായും കോളജിയറ്റ് എജ്യുക്കേഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ കളക്ടര്‍ പദവിയില്‍ നിന്നാണ് ഇടുക്കിയിലേക്ക് എത്തുന്നത്.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…