വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസ് പൂട്ടാന്‍ മറന്ന് ജീവനക്കാര്‍: പുലര്‍കാലത്ത് ഓഫീസ് തുറന്ന് കിടക്കുന്നത് വീഡിയോ പിടിച്ച് വൈറലാക്കി നാട്ടുകാര്‍: കൊച്ചുവെളുപ്പാന്‍ കാലത്ത് ക്ലീനിങ്ങിന് തുറന്നിട്ടതാണെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ ക്യാപ്‌സ്യൂള്‍

0 second read
Comments Off on വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസ് പൂട്ടാന്‍ മറന്ന് ജീവനക്കാര്‍: പുലര്‍കാലത്ത് ഓഫീസ് തുറന്ന് കിടക്കുന്നത് വീഡിയോ പിടിച്ച് വൈറലാക്കി നാട്ടുകാര്‍: കൊച്ചുവെളുപ്പാന്‍ കാലത്ത് ക്ലീനിങ്ങിന് തുറന്നിട്ടതാണെന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ ക്യാപ്‌സ്യൂള്‍
0

കടമ്പനാട്: ഗ്രാമപഞ്ചായത്ത് ഓഫീസ് വളപ്പിലുളള ഗ്രാമസേവകന്റെ (വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍) ഓഫീസ് പൂട്ടാതെ ജീവനക്കാര്‍ വീട്ടില്‍പ്പോയി. പുലര്‍ച്ചെ സവാരിക്കിറങ്ങിയ നാട്ടുകാര്‍ തുറന്നു കിടക്കുന്ന ഓഫീസിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തു. ഓഫീസ് വൃത്തിയാക്കാന്‍ വേണ്ടി തൊട്ടടുത്ത് താമസിക്കുന്ന ജീവനക്കാരി തുറന്നതാണെന്ന പച്ചക്കള്ളം പറഞ്ഞ് പ്രതിരോധിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രമം.

വെട്ടം വീണു വരുമ്പോഴുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോ പകര്‍ത്തിയ ആള്‍ പറയുന്നത് പുലര്‍ച്ചെ നാലിന് പത്രം എടുക്കാന്‍ വന്നവര്‍ ഓഫീസ് തുറന്ന് കിടക്കുന്നത് കണ്ട് നടക്കാന്‍ വന്ന തങ്ങളോട് പറയുകയായിരുന്നുവെന്നാണ്. ഇതിന്‍ പ്രകാരമാണ് വീഡിയോ പകര്‍ത്തിയതെന്നും ശബ്ദരേഖയില്‍ വ്യക്തമാണ്. ഓഫീസിന് പുറത്ത് ഒരു ബൈക്കും ഇരിപ്പുണ്ട്. പഞ്ചായത്ത് ഓഫീസില്‍ നിന്ന് അല്‍പ്പം അകലേക്ക് മാറിയുള്ള കെട്ടിടത്തില്‍ രണ്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ആദ്യത്തേതാണ് ഗ്രാമസേവകന്റേത്. തൊട്ടടുത്ത് പഞ്ചായത്ത് മരാമത്ത് എ.ഇയുടെ ഓഫീസ് ആണുള്ളത്. വൃത്തിയാക്കാന്‍ വന്ന ജീവനക്കാരി എന്തു കൊണ്ട് ഒരു ഓഫീസ് മാത്രം തുറന്നിട്ടിരിക്കുന്നുവെന്നതാണ് പ്രസക്തമായ ചോദ്യം.

തെളിവു സഹിതം വീഡിയോ വന്നതോടെ പച്ചക്കള്ളം പറഞ്ഞ് പിടിച്ച് നില്‍ക്കാനാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രമം. തൊട്ടടുത്തു തന്നെ താമസിക്കുന്ന ജീവനക്കാരി വൃത്തിയാക്കാന്‍ വേണ്ടി ഓഫീസ് മുറി തുറന്നതാണെന്നാണ് പ്രസിഡന്റ് ദൃശ്യമാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്. രാത്രി മുഴുവന്‍ ഓഫീസ് തുറന്നു കിടക്കുകയായിരുന്നുവെന്ന് പത്ര വിതരണക്കാരും പറയുന്നു. പുഒലര്‍ച്ചെ നാലിന് ഓഫീസ് വൃത്തിയാക്കിയ ശേഷം ജീവനക്കാരി എവിടെ പോകുവാണെന്ന് സോഷ്യല്‍ മീഡിയയും ചോദിക്കുന്നു.

സിപിഎം ആണ് പഞ്ചായത്ത് ഭരിക്കുന്നത്. ഇതു കാരണം വീഡിയോ പകര്‍ത്തിയവരെ കള്ളക്കേസില്‍ കുടുക്കി മോഷ്ടാവാക്കാനുള്ള സാധ്യതയും സോഷ്യല്‍ മീഡിയ തള്ളിക്കളയുന്നില്ല. എതിര്‍ക്കുന്നവര്‍ക്കെതിരേ കള്ളക്കേസില്‍ കുടുക്കുന്ന ഏരിയാ സെക്രട്ടറിയുടെ പിന്‍സീറ്റ് െ്രെഡവിങ് പഞ്ചായത്തില്‍ നടക്കുന്ന സ്ഥിതിക്ക് അങ്ങനെ സംഭവിച്ച് കൂടായ്കയുമില്ലെന്ന് ട്രോള്‍ വന്നിട്ടുണ്ട്.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …