കുര്യനെ ചോദ്യം ചെയ്ത സുരേഷ് ബാബുവിനെ അടിച്ച് താഴെയിട്ടു: തുടര്‍ന്ന് കൂട്ടത്തല്ല്: സൂര്യനെല്ലി കുര്യന്‍ ഗോബാക്ക് വിളികളും: മല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസില്‍ തല്ലുമാല: ബ്ലോക്ക് കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തു: കുര്യന്‍ രക്ഷപ്പെട്ടത് പോലീസ് സംരക്ഷണയില്‍

2 second read
Comments Off on കുര്യനെ ചോദ്യം ചെയ്ത സുരേഷ് ബാബുവിനെ അടിച്ച് താഴെയിട്ടു: തുടര്‍ന്ന് കൂട്ടത്തല്ല്: സൂര്യനെല്ലി കുര്യന്‍ ഗോബാക്ക് വിളികളും: മല്ലപ്പള്ളിയില്‍ കോണ്‍ഗ്രസ് ഓഫീസില്‍ തല്ലുമാല: ബ്ലോക്ക് കമ്മറ്റി ഓഫീസ് അടിച്ചു തകര്‍ത്തു: കുര്യന്‍ രക്ഷപ്പെട്ടത് പോലീസ് സംരക്ഷണയില്‍
0

മല്ലപ്പള്ളി: പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തെരുവിലേക്ക് നീളുന്നു. ഡിസിസി ഓഫീസില്‍ നിന്ന് തുടങ്ങിയ അക്രമപരമ്പര പ്രാദേശിക തലത്തിലേക്കും വ്യാപിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് ചേര്‍ന്ന മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി എക്‌സിക്യൂട്ടീവ് യോഗം അക്രമത്തില്‍ കലാശിച്ചു. ഓഫീസ് അടിച്ചു തകര്‍ത്തു. എഐസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുന്‍ രാജ്യസഭ ഉപാധ്യക്ഷനുമായ പ്രഫ. പിജെ കുര്യനെ തടഞ്ഞു വച്ചു. ഒടുവില്‍ പോലീസെത്തി മോചിപ്പിച്ചാണ് അദ്ദേഹത്തെ വീട്ടിലേക്ക് അയച്ചത്.

കൂര്യന്റെ വീട് സ്ഥിതി ചെയ്യുന്ന പടുതോട് ഉള്‍ക്കൊള്ളുന്നതാണ് മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി. ഇവിടെ പിജെ കുര്യനെതിരേ ഒരു വിഭാഗം ശക്തമായി നിലകൊള്ളുന്നുണ്ട്. മുന്‍ ജില്ലാ പഞ്ചായത്തംഗവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന ഡോ. സജി ചാക്കോയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ കുര്യന്‍ ആണെന്ന് ആരോപിച്ച് വലിയൊരു വിഭാഗം ഇവിടെ വിമത പ്രവര്‍ത്തനം നടത്തി വരികയാണ്. കുര്യനെതിരേ ശക്തമായ പ്രചാരണമാണ് ഇവര്‍ നടത്തി വരുന്നത്. അങ്ങനെയിരിക്കേയാണ് കഴിഞ്ഞ കുറേ നാളുകളായി ഡിസിസി യോഗങ്ങളും കൈയാങ്കളിയിലേക്ക് നീങ്ങി തുടങ്ങിയത്.

മുതിര്‍ന്ന നേതാവ് കുര്യനെതിരേ മുന്‍ ഡിസിസി പ്രസിഡന്റുമാരായ പി. മോഹന്‍രാജ്, കെ. ശിവദാസന്‍ നായര്‍, ബാബു ജോര്‍ജ് എന്നിവര്‍ രംഗത്തു വന്നു. ഡിസിസി എക്‌സിക്യൂട്ടീവ് യോഗത്തിനിടെ കതക് ചവിട്ടിത്തകര്‍ത്തുവെന്ന് ആരോപിച്ച് ബാബു ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് നടന്ന ഡിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ കുര്യന്‍ ബാബു ജോര്‍ജിനെതിരേ അഴിമതിയാരോപണം ഉന്നയിച്ചുവെന്ന് പറയുന്നു. ഇന്നലെ ബാബു ജോര്‍ജ് കുര്യനെതിരേ രൂക്ഷമായ സാമ്പത്തിക ആരോപണം ഉന്നയിച്ചു രംഗത്ത് വരികയും ചെയ്തു.

ഇത്തരമൊരു സാഹചരത്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ യാത്രയെ കുറിച്ച് വിശദീകരിക്കാന്‍ വേണ്ടി യോഗം ചേര്‍ന്നത്. പി.ജെ. കുര്യന്‍ ഉദ്ഘാടന പ്രസംഗ നടത്തി ഇരുന്നതിന് പിന്നാലെ ജില്ലാ സഹകരണ ബാങ്ക് മുന്‍ വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി നേതാവുമായ സുരേഷ് ബാബു പാലാഴി എണീറ്റു. രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര അട്ടിമറിക്കാന്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചയാളല്ലേ പി.ജെ. കുര്യന്‍ എന്ന ആരോപണം അദ്ദേഹം ഉന്നയിച്ചു. ഇതോടെ കുര്യന്‍ അനുകൂലികള്‍ സുരേഷ് ബാബുവിടെ അടിച്ചു താഴെയിട്ടു. ഇതോടെ സുരേഷ് ബാബുവിനെ അനുകൂലിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് നേരെ തിരിഞ്ഞു. തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുന്‍ പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ റെജി തോമസിനെ അടക്കം പൊതിരെ തല്ലി. ഓഫീസലെ കസേരകളും മറ്റും അടിച്ചു തകര്‍ത്തു. പിജെ കുര്യനെ ഉപരോധിച്ചു. സൂര്യനെല്ലി കുര്യന്‍ ഗോബാക്ക് എന്ന മുദ്രാവാക്യം വിളികളോടെ ഒരു വിഭാഗം ഉറച്ചു നിന്നപ്പോള്‍ പുറത്തേക്ക് പോകാന്‍ പി.ജെ. കുര്യന് പോലീസ് സഹായം വേണ്ടി വന്നു.

ഇരുപക്ഷത്തു നിന്നുമുള്ളവര്‍ മര്‍നമേറ്റുവെന്ന് ആരാപിച്ച് താലൂക്കാശുപത്രിയില്‍ ചികില്‍സ തേടി. മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റിയില്‍ കുര്യനെതിരായ നീക്കം ശക്തമാണ്. എതിര്‍ക്കുന്നവരെ പുറത്താക്കുന്ന നയമാണ് ഡിസിസി പ്രസിഡന്റ് സ്വീകരിക്കുന്നത് എന്നാണ് ആക്ഷേപം.

 

 

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …