സിംഗപ്പൂര്‍ വിസ വാഗ്ദാനം ചെയ്ത് 4.90 ലക്ഷം തട്ടി: കുമളി സ്വദേശി അറസ്റ്റില്‍

0 second read
Comments Off on സിംഗപ്പൂര്‍ വിസ വാഗ്ദാനം ചെയ്ത് 4.90 ലക്ഷം തട്ടി: കുമളി സ്വദേശി അറസ്റ്റില്‍
0

പത്തനംതിട്ട: സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് 4.90 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കുമളി റോസാപ്പൂക്കണ്ടം ഹാറൂണ്‍ മന്‍സിലില്‍ ഫിറോസ് ഖാന്‍ (44) ആണ് അറസ്റ്റിലായത്. എറണാകുളം കുമ്പളങ്ങി പെരുമ്പലളി വീട്ടില്‍ നിന്നും കോയിപ്രം പുറമറ്റം അമരിയില്‍ വീട്ടില്‍ താമസിക്കുന്ന പി.ജെ. ആന്റണി സജുവിന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 28 മുതല്‍ ഒക്ടോബര്‍ 20 വരെയുള്ള കാലയളവില്‍ പല
തവണയായിട്ടാണ് പ്രതി തട്ടിപ്പ് നടത്തിയത്. ആന്റണി സജുവിന് സിങ്കപ്പൂരില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങള്‍ വാങ്ങിയെടുത്തു. പുറമറ്റം ഫെഡറല്‍ ബാങ്ക് ശാഖയില്‍ സജുവിന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും പ്രതിയുടെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിലേക്ക് 2023 ആഗസ്റ്റ് 28 ന് 80000 രൂപ കൈമാറിയെടുത്തു. അന്നുതന്നെ ഗൂഗിള്‍ പേ വഴി 50000 രൂപയും കൈക്കലാക്കി.

പിന്നീട് പല തീയതികളിലായി ആകെ 4,90,000 രൂപയും ബാങ്ക് അക്കൗണ്ട് വഴി കൈവശപ്പെടുത്തി. തുടര്‍ന്ന് വിസ ശരിയാക്കി നല്‍കുകയോ പണം തിരിച്ചുകൊടുക്കുകയോ ചെയ്തില്ല എന്നതാണ് കേസ്. കഴിഞ്ഞമാസം ഏഴിനാണ് കോയിപ്രം പോലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. കുമളിയില്‍ ഇയാള്‍ ഉണ്ടെന്ന് മനസ്സിലാക്കി, അവിടുത്തെ പോലീസിന്റെ കൂടി സഹായത്താലാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…