
എടത്വ: വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം സമാപിച്ചു.
സമിതി ജില്ലാ പ്രസിഡന്റ് പി.സി.മോനിച്ചന്‍ അധ്യക്ഷത വഹിച്ചു. കെ.അന്‍സിലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ടി.വി. ബൈജു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യ പ്രഭാഷണം നടത്തി.വ്യാപാരി വ്യവസായികള്‍ക്ക് മരണാനന്തര സഹായമായി ഉള്ള ‘ആശ്വാസ് പദ്ധതി ‘ അഡ്വ.എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.കെ.ജലീല്‍, വി.പാപ്പച്ചന്‍, ജോയിന്റ് സെക്രട്ടറിമാരായ സി.കെ.വിജയന്‍, സീനത്ത് ഇസ്മയേല്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുള്‍ വാഹിദ്, റോഷന്‍ ജേക്കബ്, ആര്‍ രാധാകൃഷ്ണര്‍,ട്രഷറാര്‍ ഐ. ഹസ്സന്‍കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.വ്യാപാരികളായ കെ.ആര്‍.ഗോപകുമാര്‍,കെ.എം മാത്യൂ, ജയ്മി ജോസ്, കെ.ആര്‍.വിനീഷ് കുമാര്‍ എന്നിവരെ ആദരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മുരുകേശ് ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. വിജയകുമാര്‍,മണി മോഹന്‍, വൈസ് പ്രസിഡന്റ്മാരായ കെ.എക്‌സ്‌ജോപ്പന്‍, എസ്.ശരത് ,സലീം കെ.എസ്, സ്വാഗത സംഘം കണ്‍വീനര്‍ എം.എം ഷെരീഫ്,ഏരിയ പ്രസിഡന്റ് കെ.ആര്‍.ഗോപകുമാര്‍,സെക്രട്ടറി ഫിലിപ്പ് ചെറിയാന്‍, മീഡിയ കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള,ഒ.വി.ആന്റണി, കെ.എം മാത്യൂ, എന്‍.വിജയന്‍, എസ്.ശരത്, സി.രാജു, ജിജി സേവ്യര്‍,ഷാജി കെ.പി,ജമീല പുരുഷോത്തമന്‍ ,പി.ജി സനല്‍കുമാര്‍, എന്നിവര്‍ നേതൃത്വം നല്കി.
വി.ടി. സജീവന്‍ (അരുര്‍), സി.ടി.പ്രസാദ് (ചേര്‍ത്തല), എന്‍ .സിദ്ധാര്‍ത്ഥന്‍ (കഞ്ഞികുഴി), മുഹമ്മദ് മുസ്തഫ ( മാരാരിക്കുളം), ജഗദീഷ് കുമാര്‍ (ആലപ്പുഴ തെക്ക്), എം.എം സമദ് (കായംകുളം), വി.എം വര്‍ഗ്ഗീസ് (ആലപ്പുഴ വടക്ക്) ,ബി. ശ്രീകുമാര്‍ (അമ്പലപ്പുഴ), പി.ആര്‍.ജയന്‍ (കുട്ടനാട് ) ജി.ഹരിദാസ് (തകഴി) വിഷ്ണു (ചാരുംമൂട് ), അജയഘോഷ് (ചെങ്ങന്നൂര്‍) ദേവരാജന്‍ ( മാവേലിക്കര), അനിത ജോണ്‍, ലൈജു, പി.ആര്‍ ഷാജി, മാജിക് സുനില്‍ എന്നിവര്‍ പ്രതിനിധി സമ്മേളനത്തില്‍ വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധികരിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ ഭാരവാഹികളായി എം.എം ഷെരീഫ് (പ്രസിഡന്റ്) ,ജമീല പുരുഷോത്തമന്‍, അലക്‌സാണ്ടര്‍ ,എന്‍ ചന്ദ്രന്‍ (വൈസ് പ്രസിഡന്റുമാര്‍), എസ് ശരത്ത് (സെക്രട്ടറി) കെ.എക്‌സ് ജോപ്പന്‍, ലെജി സനല്‍, വി.വേണു ,ബി.എസ്. അഫ്‌സല്‍ (ജോ. സെക്രട്ടറിമാര്‍) പി.സി.മോനച്ചന്‍ (ട്രഷറാര്‍) എന്നിവരടങ്ങിയ 53 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തതായി സ്വാഗത സംഘം ചെയര്‍മാന്‍ കെ.എസ് അനില്‍കുമാര്‍ , കെ.പി.മുരുകേശ്, കെ.പി. ഷാജി എന്നിവര്‍ അറിയിച്ചു.