
കോഴഞ്ചേരി: സിമെന്റ് പൂശുന്നതിനിടെ മതില്‍ തകര്‍ന്നു വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബിഹാര്‍ നളന്ദ ബല്‍വാപുര്‍ സ്വദേശി ഗുഡുകുമാര്‍ ((37), ബംഗാള്‍ സ്വദേശി രത്നം മണ്ഡല്‍ (32) എന്നിവരാണ് മരിച്ചത്. ബീഹാര്‍ ഈസ്റ്റ് ചമ്പാരന്‍ സ്വദേശി വിജയദാസാണ് (29) രക്ഷപെട്ടത്. മാലക്കര പാറമടയ്ക്കു സമീപം ജില്ലാ റൈഫിള്‍ ക്ലബ്ബില്‍ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം നടന്നത്. ഷൂട്ടിങ് പരിശീലനത്തിനു വേണ്ടി ട്രഞ്ച് നിര്‍മിച്ച ഭാഗത്ത് കെട്ടിയ മതിലില്‍ സിമെന്റ് പൂശുകയായിരുന്നു മൂവരും. ട്രഞ്ച് നിര്‍മാണത്തിന് എടുത്ത മണ്ണ് മതിലിനോടു ചേര്‍ന്നുള്ള കുഴിയിലേക്ക് മണ്ണുമാന്തി ഉപയോഗിച്ച് നീക്കിയിടുന്ന ജോലി ആ സമയം നടക്കുന്നുണ്ടായിരുന്നു. കെട്ടി ഉയര്‍ത്തിയ മതിലിനു വശത്തേക്ക് മണ്ണിടുന്നതിനിടെ മതിലും അതിനു മുകളില്‍ ഉണ്ടായിരുന്ന ബീമും ഉള്‍പ്പെടെ തൊഴിലാളികളുടെ ശരീരത്തേക്കു പതിക്കുകയായിരുന്നു. തകര്‍ന്നു വീണ കെട്ടിന് അടിയില്‍പെട്ട് ഗുരുതര പരുക്കേറ്റ ഗുഡുകുമാറിനെയും രത്നം മണ്ഡലിനെയും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.