
അടൂർ: വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ ഇളംമ്പള്ളിൽ പാടത്തിൻ
തറയിൽ മണിയമ്മാൾ(75) നെയാണ് പാതിരാശ്ശേരി പാലത്തിനടുത്ത് ഇന്നലെ വൈകിട്ട് ആറരമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്. തിങ്കളാഴ്ച ഉച്ച മുതൽ ഇവരെ കാൺമാനില്ലായിരുന്നു. മക്കൾ: വേണുഗോപാൽ, പ്രമീള, ഹരികുമാർ, പ്രകാശ്. മരുമക്കൾ: രമ്യ,സുജ,സനിത, മനോജ്.