ജന്മദിനാഘോഷം ഒഴിവാക്കിയ പണം കൊണ്ട് അംഗന്‍വാടിക്ക് കുടിവെള്ള സംഭരണി നല്‍കി

2 second read
Comments Off on ജന്മദിനാഘോഷം ഒഴിവാക്കിയ പണം കൊണ്ട് അംഗന്‍വാടിക്ക് കുടിവെള്ള സംഭരണി നല്‍കി
0

തലവടി:ജന്മദിനാഘോഷം ഒഴിവാക്കിയ പണം കൊണ്ട് അംഗന്‍വാടിക്ക് കുടിവെള്ള സംഭരണി സമ്മാനിച്ചു. രൂക്ഷമായ ശുദ്ധജലക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശത്ത് സൗഹൃദ വേദി നടത്തി വരുന്ന കുടിവെള്ള വിതരണ യജ്ഞത്തില്‍ പങ്കാളിയാകുന്നതിന് വേണ്ടിയാണ് മകളുടെ നാലാം ജന്മദിനാഘോഷം ഒഴിവാക്കി കൊണ്ട് തലവടി ആനപ്രമ്പാല്‍ തെക്ക് പ്രവര്‍ത്തിക്കുന്ന 111-ാം നമ്പര്‍ അംഗനവാടിക്ക് കുടിവെള്ള സംഭരണി നല്കിയത്. കൂടാതെ പ്രദേശത്തെ 30ലധികം വീടുകളിലും കുടിവെള്ളം വിതരണം ചെയ്തു.

വാലയില്‍ പ്രെട്രോ പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി സി.ഇ.ഒ: സിബി ഈപ്പനും കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആരോഗ്യ പ്രവര്‍ത്തകയായ ബില്‍ബി സിബി യുടെയും മകള്‍ ആന്‍ഡ്രിയ സിബിയുടെ നാലാമത്തെ ജന്മദിനമാണ് ആഘോഷങ്ങള്‍ ഒഴിവാക്കി തുക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിയത്.ഭാരതീയ വിദ്യാഭവന്‍ ഇന്ത്യന്‍ എഡ്യൂക്കേഷനല്‍ സ്‌ക്കൂള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയാണ് ആന്‍ഡ്രിയ സിബി.

തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ കുടിവെള്ള സംഭരണി അംഗനവാടി വര്‍ക്കര്‍ പി.എം വിജിക്ക് കൈമാറി.ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് മുഖ്യ പ്രഭാഷണം നടത്തി. സൗഹൃദ വേദി ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള അധ്യക്ഷത വഹിച്ചു. സാല്‍വേഷന്‍ ആര്‍മി കോര്‍ ഹെല്‍പര്‍ എന്‍.എസ് പ്രസാദ് കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു.
റെന്നി തോമസ് തേവേരില്‍,ജിബി ഈപ്പന്‍ വാലയില്‍, ആശാ വര്‍ക്കര്‍ സുജ തോമസ്, ബനോജ് മാത്യൂ മൈലാഡുംപാറയില്‍, ഗീവര്‍ഗ്ഗീസ് ചാക്കോ അറയ്ക്കപറമ്പില്‍,രതീബ് കൂഴിക്കാട്ട്, ജിജോ എം. വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്കി. ചടങ്ങില്‍ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായര്‍ കേക്ക് മുറിച്ചു കൊണ്ട് ആന്‍ഡ്രിയ സിബിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.

111-ാം നമ്പര്‍ അംഗന്‍വാടിയില്‍ കിണര്‍ ഉണ്ടെങ്കിലും പൂര്‍ണ്ണമായും വറ്റിയ നിലയിലാണ്.ഈ പ്രദേശത്ത് പൊതു പൈപ്പിലൂടെ ശുദ്ധജലം ലഭിച്ചിട്ട് മൂന്ന് പതിറ്റാണ്ട് കഴിയുന്നു.പഞ്ചായത്തില്‍ നിന്നും കുടിവെള്ളം വിതരണം ചെയ്യുമ്പോള്‍ ശേഖരിച്ചു വെയ്ക്കുവാന്‍ സാധിക്കാത്തതിനാല്‍ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥ മനസ്സിലാക്കിയതിനെ തുടര്‍ന്നാണ് 500 ലീറ്റര്‍ വെളളം ഉള്‍പ്പെടെ കുടിവെള്ള വിതരണ സംഭരണി അംഗന്‍വാടിക്ക് സമ്മാനിച്ചത്.

 

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …