ക്ഷേമപെൻഷൻ തട്ടിപ്പ്: ഉദ്യോഗസ്ഥൻമാരുടെ പട്ടിക പുറത്തുവിടണം: കെ.സുരേന്ദ്രൻ

0 second read
Comments Off on ക്ഷേമപെൻഷൻ തട്ടിപ്പ്: ഉദ്യോഗസ്ഥൻമാരുടെ പട്ടിക പുറത്തുവിടണം: കെ.സുരേന്ദ്രൻ
0

പാവപെട്ടവർക്കുള്ള ക്ഷേമപെൻഷൻ തട്ടിയെടുത്ത ഉദ്യോഗസ്ഥൻമാരുടെ പേരുവിവരങ്ങൾ പുറത്തുവിടണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം ഉദ്യോഗസ്ഥൻമാരാണ് ഈ തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് സർക്കാർ പട്ടിക പുറത്തുവിടാത്തത്. വലിയ തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥൻമാർ സാധാരണക്കാരുടെ അത്താണി കൈവശപ്പെടുത്തുന്നത് മനുഷ്യത്വവിരുദ്ധമായ കാര്യമാണ്. അർഹതപ്പെട്ടവർക്ക് പെൻഷൻ നിഷേധിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സർക്കാരാണ് ഇത്രയും കൂടുതൽ അനർഹരെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ സർക്കാർ പറയുന്ന കണക്ക് വിശ്വാസയോഗ്യമല്ല. ഇത്രയും ലജ്ജാകരമായ സംഭവം നടന്ന സ്ഥിതിക്ക് ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ രാജിവെച്ച് ഒഴിയുകയാണ് വേണ്ടത്. മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം.

ആരോഗ്യവകുപ്പിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകാർ ഉള്ളതെന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്. ആരോഗ്യമന്ത്രി ഈ കാര്യത്തിൽ പ്രതികരിക്കണം. എസ്ടി എസ്.സി ഫണ്ടും ക്ഷേമപെൻഷനും തട്ടിയെടുത്ത സിപിഎം നേതാക്കളുടെ മാതൃകയിലേക്ക് സർക്കാർ ഉദ്യോഗസ്ഥരും എത്തുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Load More Related Articles
Load More By Veena
Load More In NEWS PLUS
Comments are closed.

Check Also

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി

പത്തനംതിട്ട : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിലാക്കി. തിരുവല്ല ത…