പന്തളം: സഹകരണ മേഖലയിലേക്കുള്ള മാധ്യമ പ്രവര്‍ത്തകരുടെ കാല്‍വെയ്പ്പ് അഭിനന്ദനാര്‍ഹമാണെന്ന് സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ടി ഡി ബൈജു പറഞ്ഞു. ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ജില്ലാ മാദ്ധ്യമപ്രവര്‍ത്തക ക്ഷേമ സഹകരണ സംഘത്തിന്റെ ഉദ്ഘാടനത്തിനായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി സഹകരണ പ്രസ്ഥാനത്തിന്റെ സഹായത്തോടെ നിരവധി പദ്ധതികള്‍ ഇതിലൂടെ നടപ്പിലാക്കാനാകുമെന്ന് ടി ഡി ബൈജു പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡ് അംഗം രാജു കടകരപ്പളളി അദ്ധ്യക്ഷത വഹിച്ചു.
സഹകരണ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ മിനി കുമാരി, മുന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജീവ്കുമാര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബാബു തോമസ്, സനില്‍ അടൂര്‍, മനോജ് പുളിവേലില്‍, ഷാജി തോമസ്, കെ.ജെ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സി സ്മിജന്‍, സ്വാഗത സംഘം ഭാരവാഹികളായ സുഭാഷ് കുമാര്‍, ഇ.എസ്.ശ്രീകുമാര്‍, വിനോദ് മുളമ്പുഴ എന്നിവര്‍ പ്രസംഗിച്ചു. പന്തളം നഗരസഭാ ചെയര്‍പേഴ്‌സന്‍ സുശീലാ സന്തോഷ് ചെയര്‍പേഴ്‌സനായും ബിനോയി വിജയന്‍ ജനറല്‍ കണ്‍വീനറായും 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
ജൂണ്‍ 10ന് പന്തളത്ത് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ബാങ്ക് ഉദ്ഘാടനം ചെയ്യും.