ക്ഷേമ സഹകരണ സംഘ രൂപീകരണം മാധ്യമ മേഖലക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് മന്ത്രി വീണ

0 second read
Comments Off on ക്ഷേമ സഹകരണ സംഘ രൂപീകരണം മാധ്യമ മേഖലക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് മന്ത്രി വീണ
0

പന്തളം: ക്ഷേമ സഹകരണ സംഘ രൂപീകരണം മാധ്യമ മേഖലക്ക് പുതിയ ദിശാബോധം നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ മാധ്യമ ക്ഷേമ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംഘം അഡ് ഹോക്ക് കമ്മറ്റി പ്രസിഡന്റ് റെജി ശാമുവേല്‍ അധ്യക്ഷത വഹിച്ചു.

സഹകരണ സംഘം സഹകരണ മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ മന്ത്രി ആദരിച്ചു. ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഓഫീസ് ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. വിവിധ പരീക്ഷയിലെ വിജയികളെ ആദരിച്ചു. അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നിര്‍വഹിച്ചു.

സംഘം ഡയറക്ടര്‍ ബാബു തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐ.ജെ.യു ദേശീയ എക്‌സിക്യുട്ടീവിലേക്ക് തെരഞ്ഞെടുത്ത മാധ്യമ പ്രവര്‍ത്തകരെ ആന്റോ ആന്റണി എം.പി ആദരിച്ചു. ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യപ്രഭാഷണം നടത്തി. സംഘത്തിന്റെ ആദ്യ നിക്ഷേപം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഓമല്ലൂര്‍ ശങ്കരന്‍ സ്വീകരിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍ സംഘം ലോഗോ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ, അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ബി. ഹര്‍ഷകുമാര്‍, അടൂര്‍ താലൂക്ക് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. അനില്‍, കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ്, ജനറല്‍ സെക്രട്ടറി കെ.സി. സ്മിജന്‍, സെക്രട്ടറി മനോജ് പുളിവേലില്‍, വൈസ് പ്രസിഡന്റ്‌സനില്‍ അടൂര്‍, ഐ.ജെ.യു ദേശീയ സമിതിയംഗം ആഷിക് മണിയംകുളം, കെ.ജെ.യു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം. സുജേഷ്, ന്യൂസ് മാനേജര്‍ അന്‍വര്‍ എം.സാദത്ത്, റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജീവ് കുമാര്‍,സംഘം ഡയറക്‌ടേഴ്‌സ് ഷാജി തോമസ്, എം.സി.സിബി, ബി. നദീറ ബീഗം, മഞ്ജു വിനോദ്, ശ്രീജേഷ് വി. കൈമള്‍, ജനറല്‍ കണ്‍വീനര്‍ ബിനോയി വിജയന്‍, ഡയറക്ടര്‍ ബോര്‍ഡംഗം രാജു കടക്കരപ്പളളി എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …