വാട്‌സാപ്പിലെ ചുംബന ഇമോജി കണ്ടുള്ള സംശയം: താനറിയാത്ത പുതിയ ഫോണും: ചോദ്യം ചെയ്തപ്പോള്‍ ഇറങ്ങിയോടിയത് വിഷ്ണുവിന്റെ വീട്ടിലേക്ക്: പാടം ഇരട്ടക്കൊലയ്ക്ക് കാരണമായത് വൈഷ്ണവിയുടെ രഹസ്യഫോണും വാട്‌സാപ്പ് സന്ദേശങ്ങളും: പ്രണയിച്ച് വിവാഹിതരായവരുടെ പതനത്തിന് കാരണമായത് അവിശുദ്ധബന്ധങ്ങളോ?

0 second read
0
0

പത്തനംതിട്ട: കലഞ്ഞൂര്‍ പാടത്ത് യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയത് ഫോണില്‍ കണ്ട വാട്‌സാപ്പ് മെസേജിനെ ചൊല്ലിയുള്ള സംശയം. കോന്നി കലഞ്ഞൂര്‍ പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28) സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യ മാറിക്കിക്കുന്നത് കണ്ട് അന്വേഷിച്ചെത്തിയ ബൈജു വൈഷ്ണവിയുടെ കൈവശം മറ്റൊരു മൊബൈല്‍ഫോണ്‍ കണ്ടെത്തി. ഇത് പരിശോധിച്ചപ്പോള്‍ വാട്‌സാപ്പില്‍ നിന്ന് അയല്‍ക്കാരനായ വിഷ്ണുവുമായി ചാറ്റ് ചെയ്യുകയാണെന്ന് മനസിലാക്കി. ഇതില്‍ കണ്ട ചുംബന ഇമോജിയാണ് ബൈജുവിനെ സംശയാലുവാക്കിയത്.

നിനക്ക് അവനുമായി എന്താണ് ബന്ധമെന്ന് ചോദിച്ചപ്പോള്‍ വൈഷ്ണവി ഇറങ്ങിയോടുകയും വിഷ്ണുവിന്റെ വീട്ടില്‍ അഭയം തേടുകയുമായിരുന്നു. കൈയില്‍ വാക്കത്തിയുമായി എത്തിയ ബൈജു വൈഷ്ണവിയെ പുറത്തേക്ക് വിളിച്ചെങ്കിലും ഇറങ്ങി ചെന്നില്ല. തുടര്‍ന്ന് വലിച്ചിറക്കി മുറ്റത്തിട്ട് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണുവിനെയും വെട്ടി. ഗുരുതരപരുക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. തുടര്‍ന്ന് കുളിച്ച് വസ്ത്രം മാറിയ ബൈജു സുഹൃത്തിനെ വിളിച്ച് താന്‍ ഭാര്യയെയും സുഹൃത്തിനെയും വെട്ടി എന്ന വിവരം അറിയിച്ചു. കൂടല്‍ പോലീസ് എത്തിയപ്പോള്‍ അനുസരണയോടെ പോലീസിനൊപ്പം പോവുകയായിരുന്നു.

നായര്‍ സമുദായത്തില്‍പ്പെട്ട വൈഷ്ണവിയെ ഈഴവ സമുദായക്കാരനായ ബൈജു പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഇവര്‍ക്ക് 10, അഞ്ച് വയസ് വീതമുള്ള രണ്ട് കുട്ടികളുണ്ട്. വിഷ്ണു കുറിഞ്ഞി സ്വദേശിയാണ്. അവിവാഹിതനായ ഇയാള്‍ മാതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. വിഷ്ണുവും ബൈജുവും ആശാരിപ്പണിക്കാരാണ്. ഇരുവരും ഒന്നിച്ച് പണിക്ക് പോകുന്നവര്‍ ആയിരുന്നു. ബൈജു നിലവില്‍ കൂടല്‍ സ്‌റ്റേഷനിലാണുള്ളത്.

 

Load More Related Articles
Load More By Veena
Load More In CRIME

Leave a Reply

Your email address will not be published. Required fields are marked *

Check Also

ചതിവ്….. വഞ്ചന…. ഇട്ട പോസ്റ്റിലെ വരികള്‍ മുക്കി മുന്‍ എംഎല്‍എ പത്മകുമാര്‍: താടിക്ക് കൈ കൊടുത്ത പടം മാത്രം ബാക്കി: വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയത് അതൃപ്തിക്ക് കാരണം: ചാക്കിട്ടു പിടിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും

പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയുള്ള…