ബെന്നിയെ ഇടിച്ചു കൊന്നത് ഏതു വാഹനം? പോത്രാട്ടെ അപകടത്തിന്റെ പുകമറ നീങ്ങുന്നില്ല: ആരെയോ രക്ഷിക്കാന്‍ ശ്രമമെന്ന് സംശയം

2 second read
Comments Off on ബെന്നിയെ ഇടിച്ചു കൊന്നത് ഏതു വാഹനം? പോത്രാട്ടെ അപകടത്തിന്റെ പുകമറ നീങ്ങുന്നില്ല: ആരെയോ രക്ഷിക്കാന്‍ ശ്രമമെന്ന് സംശയം
0

അടൂര്‍: അജ്ഞാത വാഹനമിടിച്ച് പരുക്കേറ്റ് റോഡില്‍ കിടന്നയാള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ഇടിച്ച വാഹനമേതെന്ന് കണ്ടൊത്താന്‍ കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങളിലെന്നും പറയുന്നു.

അടൂര്‍-തട്ട-പത്തനംതിട്ട റോഡില്‍ പോത്രാടിനു സമീപം അജ്ഞാത വാഹനം ബൈക്കിലിടിച്ച് യാത്രക്കാരന്‍ പന്തളം തെക്കേക്കര പാറക്കര കൊല്ലംപറമ്പില്‍ കെ.ബി. ബെന്നി(52)യാണ് മരിച്ചത്. യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ് മോര്‍ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ ഡ്രൈവറായിരുന്നു ബെന്നി. ചൊവ്വാഴ്ച രാത്രി ഒന്‍പതിനാണ് അപകടം നടന്നതെന്ന് കരുതുന്നു. ബെന്നി തട്ട ഭാഗത്തേക്ക് പോകുകയായിരുന്നു.

അതു വഴി വന്ന മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ബെന്നിയെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയതായി പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തു തന്നെ ബെന്നി മരണപ്പെട്ടിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്‍ സഞ്ചരിച്ച വാഹനത്തിന് അടൂര്‍ ഭാഗത്തേക്ക് പൈലറ്റ് പോയ പോലീസ് ജീപ്പിലാണ് റോഡരികില്‍ കിടന്ന ബെന്നിയെ അടൂര്‍ ഗവ.ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. റോഷി അഗസ്റ്റിന്റെ നിര്‍ദേശപ്രകാരമായിന്നു രക്ഷാ പ്രവര്‍ത്തനം.

വാഹനം കണ്ടെത്താന്‍ പോലീസ് ശ്രമം തുടങ്ങിയെങ്കിലും വ്യക്തമായ സൂചന കിട്ടിയില്ലെന്നാണ് പറയുന്നത്. അപകടം സംബന്ധിച്ച് ദുരൂഹത തുടരുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാത്തതാണ് ദുരൂഹത ഏറ്റുന്നത്.

 

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …