കലികയില്‍ സംവിധായകന്റെ പേര് വരാത്തത് എന്തു കൊണ്ടാണ്? അക്കഥ ഉടന്‍ പറയുമെന്ന് ബാലചന്ദ്രമേനോന്‍: ഒപ്പം പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുവെന്നും വെളിപ്പെടുത്തല്‍

2 second read
Comments Off on കലികയില്‍ സംവിധായകന്റെ പേര് വരാത്തത് എന്തു കൊണ്ടാണ്? അക്കഥ ഉടന്‍ പറയുമെന്ന് ബാലചന്ദ്രമേനോന്‍: ഒപ്പം പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുവെന്നും വെളിപ്പെടുത്തല്‍
0

മോഹനചന്ദ്രന്റെ കഥയെ ആസ്പദമാക്കി ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കലിക. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ഹൊറര്‍ ഫിലിം എന്ന് വിശേഷിപ്പിക്കാവുന്ന സൃഷ്ടി. സുകുമാരനും ഷീലയും ബാലന്‍ കെ. നായരുമൊക്കെ തകര്‍ത്ത് അഭിനയിച്ച കലിക റിലീസ് ചെയ്തത് 43 വര്‍ഷം മുന്‍പ് ഒരു ജൂണ്‍ 12 നായിരുന്നു. അന്ന് ഇറങ്ങിയ കലികയുടെ പരസ്യത്തില്‍ പക്ഷേ, സംവിധായകന്റെ പേരുണ്ടായിരുന്നില്ല. അത് എന്തു കൊണ്ടാണെന്ന് ബാലചന്ദ്രമേനോന്‍ തന്റെ എഫ്.ബി പോസ്റ്റില്‍ പറയുന്നു. അതിങ്ങനെ:

ഇന്നേക്ക് 43വർഷങ്ങൾക്കു മുൻപ് ഒരു. ജൂൺ 12നാണു ” “കലിക ” എന്ന ചിത്രം കേരളക്കരയിൽ റീലീസ് ആകുന്നത് …..
പരസ്യം ശ്രദ്ധിച്ചു നോക്കൂ ….
ചിത്രത്തിന്റെ സംവിധായകന്റെ പേരില്ലാ !
ഒരു പക്ഷെ , അങ്ങിനെ പുറത്തിറക്കുന്ന ലോക സിനിമയിലെ ഏക ചിത്രം എന്ന ഖ്യാതിയും കലികക്ക് സ്വന്തം !
സംവിധായകനായ ഞാൻ ഈ മൂന്നാമത്തെ ചിത്രത്തോടെ അകാല മൃത്യു വരിക്കും എന്ന് കണക്കു കൂട്ടിയവർക്കു തെറ്റി …
ഈ കുറിപ്പ് എഴുതുമ്പോൾ 37 സിനിമകൾ നിങ്ങൾക്ക് സമ്മാനിച്ച ഞാൻ എന്റെ 38മത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണെന്ന സന്തോഷവർത്തമാനം കൂടി അറിയിക്കട്ടെ ……അതിനു കാരണം പ്രേക്ഷകരായ നിങ്ങൾ എനിക്കി തന്ന , തന്നുകൊണ്ടിരിക്കുന്ന കലവറയില്ലാത്ത പിന്തുണയും പ്രോത്സാഹനവുമാണ് …
ആയിരം നന്ദി !!!
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എന്റെ പ്രണയകഥ ( love story ). കഴിഞ്ഞാൽ “filmy FRIDAYS” ല് കലികയുടെ ഞെട്ടിക്കുന്ന പിന്നാമ്പുറ കഥകൾ നിങ്ങൾക്കു അറിയാൻ കഴിയും ….
….
കാത്തിരിക്കുക ….
പോസ്റ്ററിൽ പറയുന്നത് പോലെ
വരുന്നൂ …..
“കലിക “
Load More Related Articles
Load More By chandni krishna
Load More In SHOWBIZ
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …