ഭാര്യ തൂങ്ങി മരിച്ചതിന് പിന്നാലെ ഭര്‍ത്താവ് കൈ ഞരമ്പ് മുറിച്ച് ആറ്റില്‍ച്ചാടിയെന്ന് സംശയം:തെരച്ചില്‍ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല: നാലു സ്‌റ്റേഷനുകളിലെ പൊലീസുകാരെ വലച്ച് ആത്മഹത്യയും തിരോധാനവും

0 second read
Comments Off on ഭാര്യ തൂങ്ങി മരിച്ചതിന് പിന്നാലെ ഭര്‍ത്താവ് കൈ ഞരമ്പ് മുറിച്ച് ആറ്റില്‍ച്ചാടിയെന്ന് സംശയം:തെരച്ചില്‍ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല: നാലു സ്‌റ്റേഷനുകളിലെ പൊലീസുകാരെ വലച്ച് ആത്മഹത്യയും തിരോധാനവും
0

പത്തനംതിട്ട: ഭാര്യ തൂങ്ങി മരിച്ചതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് പാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടിയ യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാലു പൊലീസ് സ്‌റ്റേഷനുകളുടെ അതിര്‍ത്തിയിലായിട്ടാണ് ആത്മഹത്യയും തിരോധാനവും നടന്നിരിക്കുന്നത്. ഉള്ളന്നൂര്‍ കാരയ്ക്കാട് വടക്കേക്കരപ്പടി ശ്രീനിലയത്തില്‍ പുത്തന്‍ വീട്ടില്‍ അരുണ്‍ ബാബുവാണ് ഞായറാഴ്ച രാവിലെ ഏഴുമണിയോടെ വെട്ടിയാര്‍ പാലത്തില്‍ നിന്നും അച്ചന്‍കോവിലാറ്റിലേക്ക് ചാടിയത്.

ഇയാളുടെ ഭാര്യ പാലക്കാട്ടുകാരി ലിജി (25)യെ ശനിയാഴ്ച വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് അരുണ്‍ബാബുവും അയല്‍വാസികളും ചേര്‍ന്ന് ഇവരെ പന്തളം സി.എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഇതിന് പിന്നാലെ അരുണ്‍ ബാബു മൊബൈല്‍ ഫോണ്‍ കൂടെ വന്നവരെ ഏല്‍പ്പിച്ച് കാറില്‍ കയറി എങ്ങോട്ടോ പോയി. ഞായറാഴ്ച രാവിലെ ഏഴു മണിയോടെ വെട്ടിയാര്‍ പാലത്തിന് സമീപം കാര്‍ കണ്ടെത്തി. കാറിനുള്ളില്‍ രക്തക്കറയും മറ്റും കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ കൈ ഞരമ്പ് മുറിച്ച ശേഷം അച്ചന്‍ കോവിലാറ്റില്‍ ചാടിയിരിക്കാമെന്ന് നിഗമനത്തില്‍ പൊലീസും ഫയര്‍ ഫോഴ്‌സും തെരച്ചില്‍ നടത്തി. ഇന്നലെ കനത്ത മഴ പെയ്തിരുന്നതിനാല്‍ ആറ്റില്‍ നല്ല ഒഴുക്കാണ്. ഞായറാഴ്ച വൈകിട്ടോടെ തെരച്ചില്‍ അവസാനിപ്പിച്ചു.

അരുണ്‍ ബാബുവും ലിജിയും മാട്രിമോണിയല്‍ സൈറ്റ് മുഖേനെ പരിചയപ്പെട്ടവരാണ്. തുടര്‍ന്ന് പ്രണയിച്ച് ഒന്നിച്ച് താമസം തുടങ്ങി. പിന്നീട് ഇരുവരുടെയും രക്ഷിതാക്കള്‍ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു. ഇവര്‍ക്ക് ഒരു വയസുള്ളള കുട്ടിയുമുണ്ട്. ശനിയാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ ലിജിയെ കണ്ടതും ആശുപത്രിയില്‍ എത്തിച്ചതും. ആത്മഹത്യ നടന്ന വാടക വീട് ഇലവുംതിട്ട പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ്. പോസ്റ്റുമോര്‍ട്ടത്തില്‍ തൂങ്ങി മരണമെന്ന് തെളിഞ്ഞതായി എസ്എച്ച്ഓ ടി.കെ. വിനോദ്കൃഷ്ണന്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് ഇവിടെ കേസെടുത്തിട്ടുണ്ട്്.

അരുണിനെ കാണാതായത് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ്. തിരോധാനത്തിന് പന്തളം പൊലീസ് കേസെടുത്തു. അരുണിന്റെ കാര്‍ കണ്ടെത്തിയ വെട്ടിയാര്‍ പാലം വെണ്മണി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ്. അച്ചന്‍ കോവിലാറ്റില്‍ ഇയാള്‍ ചാടിയെന്ന് കരുതുന്ന പ്രദേശം കുറത്തികാട് പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ്. അരുണിന്റെ കാര്‍ ഫോറന്‍സിക് പരിശോധനയ്ക്കായി പന്തളം സ്‌റ്റേഷനിലേക്ക് മാറ്റി.

Load More Related Articles
Load More By Veena
Load More In CRIME
Comments are closed.

Check Also

കാനനപാതയില്‍ കുടുങ്ങിയ അയ്യപ്പ ഭക്തനെ രക്ഷപ്പെടുത്തി

ശബരിമല: പുല്ലുമേട് കാനന പാതയില്‍ കുടുങ്ങിയ തമിഴ്‌നാട് സ്വദേശിയായ അയ്യപ്പഭക്തനെ രക്ഷപ്പെടുത…