
ശബരിമല: സ്വാമി അയ്യപ്പന്‍ റോഡില്‍ കടന്നല്‍ ആക്രമണം. 12 തീര്‍ത്ഥാടകര്‍ക്ക് കടന്നലിന്റെ കുത്തേറ്റു. നാല് പേരെ പത്തനംതിട്ട ജനറല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വാമി അയ്യപ്പന്‍ റോഡിലെ ഒന്നാം വളവിനടുത്ത് ചെളിക്കുഴി ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. കുരങ്ങോ പരുന്തോ ആക്രമിച്ചതാണ് കടന്നല്‍ കൂട് ഇളകാന്‍ കാരണമെന്നാണ് നിഗമനം. അതേസമയം, കടന്നല്‍ ശല്യമുള്ളതിനാല്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി തീര്‍ഥാടകരെ കയറ്റി വിടുന്നത് നിരോധിച്ചു.