
അടൂര്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന് കാലിന് ഗുരുതരപരുക്ക്.
നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ അടൂര്‍ ജയപ്രകാശിനാ(51)ണ് പരുക്കേറ്റത്. ബുധനാഴ്ച രാവിലെ 11 ന് വീടിനു സമീപമായിരുന്നു സംഭവം. റോഡില്‍ നില്‍ക്കുകയായിരുന്നു ജയപ്രകാശിനെ എവിടെയെന്നോ പാഞ്ഞെത്തിയ കാട്ടുപന്നിക്കൂട്ടം ആക്രമിക്കുകയായിരുന്നു. വലതുകാലിന് മുട്ടിനു താഴെ ഗുരുതര പരുക്കുണ്ട്. പ്ലാസ്റ്ററിട്ട കാലുമായി വിശ്രമത്തിലാണ് അദ്ദേഹം. വരും ദിവസങ്ങളില്‍ അദ്ദേഹത്തിന് കഥാപ്രസംഗം ബുക്കിങ്ങുണ്ട്. അതിനിടെ കാലിനേറ്റ പരുക്ക് കാരണം വേദിയില്‍ കയറാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് അദ്ദേഹം.
2016 മുതല്‍ ബന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ കഥാപ്രസംഗരൂപത്തില്‍ നൂറോളം വേദികളില്‍ അവതരിപ്പിച്ച ജയപ്രകാശ് ഇപ്പോള്‍ സ്വന്തമായി രചിച്ച ശില്പസുന്ദരി എന്ന കഥ എണ്‍പതോളം വേദികളില്‍ അവതിരിപ്പിച്ചുകഴിഞ്ഞു.