
അടൂര്‍:പറക്കോട്ട് കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രകന് ഗുരുതര പരുക്ക്.
യൂത്ത് കോണ്‍ഗ്രസ് നേതാവായ മനേഷ് ശങ്കരംപള്ളില്‍ (35) ആണ് പരുക്കേറ്റത്.
ഞായറാഴ്ച്ച ഉച്ചക്ക് 11 നായിരുന്നു സംഭവം. പറക്കോട് കനാല്‍ റോഡില്‍ വച്ച് ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടര്‍ പന്നി കുത്തി മറിച്ചിടുകയായിരുന്നു..ഇതോടെ സ്‌കൂട്ടര്‍ മറിഞ്ഞു. തേറ്റ ഉപയോഗിച്ച് സ്‌കൂട്ടര്‍ വലിച്ചു നീക്കുകയും ചെയ്തു.വീഴ്ച്ചയില്‍ ഹെല്‍മറ്റ് തെറിച്ചു പോയി. തലയ്ക്ക് ഗുരുതര പരുക്കേറ്റ മനേഷ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്ക് നാല് തുന്നിക്കെട്ട് വേണ്ടി വന്നു.