പെരിങ്ങരയില്‍ കൂട്ടത്തോടെ കാട്ടുപന്നികള്‍: നാട്ടുകാര്‍ ഭീതിയില്‍

0 second read
Comments Off on പെരിങ്ങരയില്‍ കൂട്ടത്തോടെ കാട്ടുപന്നികള്‍: നാട്ടുകാര്‍ ഭീതിയില്‍
0

തിരുവല്ല: കൂട്ടമായി എത്തിയ കാട്ടുപന്നികള്‍ പെരിങ്ങരയില്‍ ഭീതി വിതയ്ക്കുന്നു. പെരിങ്ങര പഞ്ചായത്ത് ഓഫീസിന് സമീപത്തെ കാട് നിറഞ്ഞ പുരയിടത്തിലാണ് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കുഞ്ഞുങ്ങള്‍ അടങ്ങുന്ന 15 ഓളം കാട്ടുപന്നികളെ സമീപവാസികള്‍ കണ്ടത്. പടക്കം പൊട്ടിച്ച് ശബ്ദം ഉണ്ടാക്കിയതോടെ ഇവ ചിതറിയോടി. ആറോളം പന്നികള്‍ സമീപത്തെ പുരയിടത്തില്‍ തന്നെ തങ്ങുകയാണ്.

രാത്രി ഏറെ വൈകിയും സമീപവാസികള്‍ നടത്തിയ തെരച്ചിലില്‍ ഏതാനും പന്നികളെ കണ്ടെത്താനായി. സമീപവാസികളില്‍ ഒരാള്‍ ഇവയുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തിയിരുന്നു. ബാക്കിയുള്ള പന്നിക്കൂട്ടം പഞ്ചായത്തിന് മുന്‍വശത്തുള്ള കാടുപിടിച്ച പുരയിടത്തിലേക്ക് രക്ഷപ്പെട്ടു. കാട്ടുപന്നികളുടെ ആക്രമണ ഭീതിയിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പ്രദേശവാസികള്‍. പന്നിക്കൂട്ടം കൃഷി നശിപ്പിക്കും എന്ന രീതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇവയെ കണ്ടെത്തി പിടികൂടുന്നതിനുള്ള നടപടികള്‍ വനംവകുപ്പ് അധികൃതര്‍ അടിയന്തരമായി സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.

Load More Related Articles
Load More By Veena
Load More In LOCAL
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…