അടൂര്‍ താലൂക്കില്‍ കാട്ടുപന്നിശല്യം രൂക്ഷം: കര്‍ഷകരും നാട്ടുകാരും വലയുന്നു

0 second read
0
0

അടൂര്‍: ജനവാസ മേഖലകളിലും ഏലാകളിലും കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ വലയുന്നു. കപ്പയും വാഴയും ചേനയും ചേമ്പും തെങ്ങിന്‍ തൈകളും നിരന്തരം നശിപ്പിക്കാന്‍ തുടങ്ങിയതോടെ ആയിരക്കണക്കിനു രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ നേരിടുന്നത്.
അടൂര്‍ താലൂക്കിലെ പെരിങ്ങനാട്, പുത്തന്‍ചന്ത, മുണ്ടപ്പള്ളി, നെല്ലിമുകള്‍, കടമ്പനാട് വടക്ക്, കല്ലുകുഴി, ആനമുക്ക്, തൂവയ്യൂര്‍, ചക്കൂര്‍ച്ചിറ ഭാഗം എന്നിവിടങ്ങളിലാണ് പന്നി ശല്യം രൂക്ഷമായത്. ഏലാകളുടെ സമീപം താമസിക്കുന്നവരാണ് വലിയ ദുരിതം അനുഭവിക്കുന്നത്.

മണ്ണിലേക്ക് എന്തു നട്ടുവച്ചാലും രാത്രി കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികള്‍ പൂര്‍ണമായി നശിപ്പിക്കുന്നതാണ് പതിവ്. പകല്‍ സമയങ്ങളില്‍ ഏലാകളിലും കാട് പിടിച്ച കിടക്കുന്ന പ്രദേശങ്ങളിലും കഴിയുന്ന പന്നിക്കൂട്ടം സന്ധ്യയോടെ നാട്ടിലിറങ്ങും. ഇതുകാരണം രാത്രി അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും പുറത്തിറങ്ങാന്‍ കഴിയാതെ ജനങ്ങള്‍ വലഞ്ഞു. കഴിഞ്ഞദിവസം അടൂര്‍ ശാസ്താംകോട്ട സംസ്ഥാനപാതയില്‍ സമീപം പന്നികള്‍ കൂട്ടത്തോടെ റോഡിന് കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്കുപറ്റിയിരുന്നു

സിസിടിവി ദൃശ്യങ്ങള്‍ സഹിതം സര്‍ക്കാര്‍ വകുപ്പുകള്‍ക്കു പരാതി നല്‍കിയിട്ടും പരിഹാരമില്ല. പന്നിശല്യം നിയന്ത്രിക്കാന്‍
പള്ളിക്കല്‍ പഞ്ചായത്ത് വേട്ടക്കാരെ നിയമിച്ചെങ്കിലും പ്രതീക്ഷിച്ച ഫലമുണ്ടായില്ല.

Load More Related Articles
Load More By Veena
Load More In LOCAL

Leave a Reply

Your email address will not be published. Required fields are marked *

Check Also

സൈക്കിളില്‍ പോയ വിദ്യാര്‍ഥിയെയും കാല്‍നടയാത്രക്കാരനെയും കാട്ടുപന്നി കുത്തി വീഴത്തി: ഇരുവരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അടൂര്‍:കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയും വയോധികനും രക്ഷപ്പെട്ടത…