തൃശൂര്‍: സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നതാണ് നമ്മുടെ പാരമ്പര്യമെങ്കിലും പലയിടത്തും അവരെ അടിച്ചമര്‍ത്തുന്നതായി കാണാമെന്നു നടി ശോഭന. മോദിയുടെ കൈകള്‍ക്ക് ശക്തിപകരണമെന്ന് പി.ടി. ഉഷ. ബി.ജെ.പി. നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാസംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. പത്തനംതിട്ടയ്ക്ക് അഭിമാനമായി സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനിലും മോദിക്കൊപ്പം വേദി പങ്കിട്ടു.
എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണെന്ന് ശോഭന പറഞ്ഞു. അതിന് ഒരു മാറ്റം ഉണ്ടാക്കാന്‍ വനിതാ സംവരണ ബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ശകുന്തളാ ദേവിയും ഒരു കല്‍പ്പന ചൗളയും ഒരു കിരണ്‍ ബേദിയും മാത്രമാണ് നമുക്കുള്ളത്. അതിന് മാറ്റമുണ്ടാകുമെന്നും ശോഭന പറഞ്ഞു. എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാന്‍ വനിത സംവരണബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വനിതാ സംവരണ ബില്‍ പാസാക്കിയ പ്രധാനമന്ത്രിക്ക് മോദിക്ക് നന്ദി പ്രകാശിപ്പിക്കുന്നുവെന്നും ശോഭന പറഞ്ഞു. ഇത്രമാത്രം സ്ത്രീകളെ തന്റെ ജീവിതത്തില്‍ കാണുന്നതെന്ന് ആദ്യമായാണെന്നും ശോഭന പറഞ്ഞു.
സ്ത്രീകള്‍ക്കായി സംവരണ ബില്‍ അവതരിപ്പിച്ച പ്രധാനമന്ത്രിയുടെ കരങ്ങള്‍ക്ക് ശക്തി പകരണമെന്ന് പി.ടി. ഉഷ എം.പിയും പറഞ്ഞു. . പാര്‍ലമെന്റംഗമായി തനിക്ക് രാജ്യസഭയിലേക്ക് കടന്നുചെല്ലാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ സഹായം കൊണ്ടാണെന്നും അവര്‍ പറഞ്ഞു.