വേള്‍ഡ് മലയാളി കൗണ്‍സില്‍ സമൂഹവിവാഹം സംഘടിപ്പിക്കുന്നു: 25 ജോഡികള്‍ക്ക് പുതുജീവിതം ഒരുക്കും: ഇപ്പോള്‍ അപേക്ഷിക്കാം

9 second read
Comments Off on വേള്‍ഡ് മലയാളി കൗണ്‍സില്‍ സമൂഹവിവാഹം സംഘടിപ്പിക്കുന്നു: 25 ജോഡികള്‍ക്ക് പുതുജീവിതം ഒരുക്കും: ഇപ്പോള്‍ അപേക്ഷിക്കാം
0

വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തിൽ 25 ജോഡി നിർധനരായ യുവതീ യുവാക്കളുടെ വിവാഹം നടത്തും. 2025 ഒക്ടോബർ 2 ന് കോട്ടയത്തെ പ്രമുഖ ഓഡിറ്റോറിയത്തിൽ വച്ചാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.

മഹാപ്രളയകാലത്തും കോവിഡ് വ്യാപനം ഉണ്ടായപ്പോഴും വയനാട് ദുരന്തഭൂമിയിലും അടക്കം കേരളത്തിന് സഹായഹസ്തം നീട്ടിയ വേൾഡ് മലയാളീ കൗൺസിൽ ഫിലാഡൽഫിയ പ്രൊവിന്‍സിന്‌ സാമൂഹ്യ സേവനപാതയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമാണുള്ളത്. സ്വർണ്ണത്തിനും അവശ്യ സാധനങ്ങൾക്കുമെല്ലാം വില അനിയന്ത്രിതമായി കുതിച്ച് കയറിയ സാഹചര്യത്തിൽ പാവപ്പെട്ട നിരവധി ആളുകൾ മക്കളുടെ വിവാഹം നടത്താൻ കഴിയാതെ വലയുന്ന സാഹചര്യം ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

 

വിവാഹ ചടങ്ങിനോടനുബന്ധിച്ച് വരനും വധുവിനും സ്വർണ്ണാഭരണങ്ങൾ, വസ്ത്രങ്ങൾ, ബ്യൂട്ടീഷൻ സേവനങ്ങൾ, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ആഡിറ്റോറിയം വാടക ക്വാഷ് ഗിഫ്റ്റ് എന്നിവയെല്ലാം പ്രൊവിഡൻസ് നൽകും. സമൂഹ വിവാഹത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ World Malayalee Council , Box No.1, Othara P O, Thiruvalla, Kerala, 689546 എന്ന വിലാസത്തിൽ അടുത്ത വർഷം ജൂലൈ 31 ന് മുമ്പായി അപേക്ഷകൾ അയക്കണം. അപേക്ഷയോടൊപ്പം വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ, വിവാഹം നടത്താൻ താത്പ്പര്യമുള്ള വധു വരൻമ്മാരുടെ സമ്മതപത്രം, പഞ്ചായത്തിൽ നിന്നുള്ള ശുപാർശക്കത്ത് എന്നിവ ഉണ്ടാവണം. രേഖകൾ വിശദമായ പരിശോധനക്ക് വിധേയമാക്കിയ ശേഷം അർഹതയുള്ള ജോഡികളെ പ്രൊവിഡൻസ് തിരഞ്ഞെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വിശദ വിവരങ്ങൾക്ക് worldmalayaleep@gmail.com എന്ന ഈ മെയിലിൽ സംഘാടകരെ ബന്ധപ്പെടാവുന്നതാണ്.

Load More Related Articles
Load More By Veena
Load More In WORLD
Comments are closed.

Check Also

നിലയ്ക്കലില്‍ മദ്യലഹരിയില്‍ നാട്ടുകാരോട് വഴക്കടിച്ച എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍: പോലീസ് കേസെടുത്തത് കുറവിലങ്ങാട് റേഞ്ച് ഓഫീസിലെ അജിമോനെതിരേ

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മദ്യപിച്ച് ലക്കുകെട്ട്…