
തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി റുമറ്റോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വാതരോഗദിനമായ ഒക്ടോബര്‍ 12 ന് ബോധവത്കരണ ക്ലാസുകള്‍ നടത്തി. ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രഫ.ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു. റുമറ്റോളജി ആന്റ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജി വിഭാഗം മേധാവി അസോ.പ്രഫ.ഡോ. വിഷ്ണു എസ്. ചന്ദ്രന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദിയ തെരേസ ജോസ്, ചീഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ് ജ്യോതി എസ്. കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യയില്‍ റുമറ്റോളജി വിഭാഗത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചും പല കാലങ്ങളായി വാതരോഗ ചികിത്സയുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളെക്കുറിച്ചും പ്രഫ.ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി. ആമവാതം നേരത്തെ കണ്ടെത്തി ചികിത്സിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അസോസിയേറ്റ് പ്രഫ. ഡോ. വിഷ്ണു എസ്. ചന്ദ്രന്‍ ക്ലാസ് നയിച്ചു. വാതരോഗം ഉള്ളവരുടെ മാനസികാരോഗ്യത്തെക്കുറിച്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ദിയ തെരേസ ജോസും വാതരോഗികളുടെ ഭക്ഷണക്രമത്തെക്കുറിച്ച് ന്യൂട്രീഷനസ്റ്റ് ജ്യോതി എസ് കൃഷ്ണനും ക്ലാസെടുത്തു. 1996 ല്‍ ആര്‍െ്രെതറ്റിസ് ആന്‍ഡ് റുമാറ്റിസം ഇന്റര്‍നാഷണല്‍ എന്ന സംഘടനയാണ് ആഗോളതലത്തില്‍ അവബോധം വളര്‍ത്തുന്നതിന് ലോക വാതരോഗദിനാചരണത്തിന് തുടക്കമിട്ടത്.