സന്നിധാനത്ത് കൂട്ടംതെറ്റിയലഞ്ഞ ശിവാര്‍ഥികയ്ക് റിസ്റ്റ് ബാന്റ് തുണയായി: ഇതുവരെ റിസ്റ്റ് ബാന്‍ഡ് ധരിപ്പിച്ചത് 5000 ലധികം കുട്ടികള്‍ക്ക്

0 second read
Comments Off on സന്നിധാനത്ത് കൂട്ടംതെറ്റിയലഞ്ഞ ശിവാര്‍ഥികയ്ക് റിസ്റ്റ് ബാന്റ് തുണയായി: ഇതുവരെ റിസ്റ്റ് ബാന്‍ഡ് ധരിപ്പിച്ചത് 5000 ലധികം കുട്ടികള്‍ക്ക്
0

ശബരിമല: മിനിറ്റുകളോളം സന്നിധാനത്ത് കൂട്ടം തെറ്റിയലഞ്ഞ മാളികപ്പുറത്തിന് പോലീസിന്റെ റിസ്റ്റ്ബാന്റ് തുണയായി. ബന്ധുക്കള്‍ക്കൊപ്പം നടപ്പന്തലില്‍ എത്തിയ ഊട്ടി സ്വദേശിനിയായ ശിവാര്‍ഥികയ്ക്കാണ് പൊലിസും റിസ്റ്റ്ബാന്‍ഡും തുണയായത്. തിരക്കില്‍ പരിഭ്രമിച്ച് പിതാവിനെ തിരഞ്ഞു നടന്ന മാളികപ്പുറത്തിന് രക്ഷകരായത് സിവില്‍ പൊലീസ് ഓഫീസറായ അക്ഷയും തൃശൂര്‍ ട്രാഫിക് എന്‍ഫോഴ്‌സ് മെന്റ് യൂണിറ്റിലെ സി പി ഓ ശ്രീജിത്തുമാണ് . കുട്ടിയുടെ കരച്ചില്‍ കണ്ട് വിവരം തിരഞ്ഞ ഇവര്‍ റിസ്റ്റ് ബാന്‍ഡില്‍ രേഖപ്പെടുത്തിയിരുന്ന നമ്പറില്‍ നിമിഷങ്ങള്‍ക്കകം ബന്ധപ്പെട്ടു. തുടര്‍ന്ന് പിതാവ് വിഘ്‌നേഷ് എത്തിയതോടെ ശിവാര്‍ഥികയുടെ കരച്ചില്‍ ആശ്വാസച്ചിരിയായി. പൊലീസ് അങ്കിള്‍മാര്‍ക്ക് നന്ദി പറഞ്ഞാണ് മാളികപ്പുറം പിതാവിനൊപ്പം മലചവിട്ടിയത്. ഇത്തരത്തില്‍ നിരവധി കുട്ടികള്‍ക്കാണ് പൊലീസിന്റെ പുതിയ സംവിധാനം ആശ്വാസമാകുന്നത്.

10 വയസില്‍ താഴെയുള്ള 5000 ലധികം കുട്ടികള്‍ക്കാണ് പൊലീസ് ഇതുവരെ റിസ്റ്റ് ബാന്‍ഡ് ധരിപ്പിച്ചത്. പമ്പയില്‍ നിന്നും വനിതാ പൊലീസിന്റെ നേതൃത്വത്തിലാണ് ഈ കരുതല്‍ നടപടി. വയോധികര്‍, തീവ്രഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കും കൂട്ടം തെറ്റിയാല്‍ ഒപ്പമുള്ളവരുടെ അടുത്തെത്താന്‍ പൊലീസ് നെക് ബാന്‍ഡ് ധരിപ്പിക്കുന്നുണ്ട് .

പേര്, സ്ഥലം, ഒപ്പമുള്ളയാളുടെ ഫോണ്‍ നമ്പര്‍ എന്നിവയാണ് റിസ്റ്റ് ബാന്‍ഡില്‍ രേഖപ്പെടുത്തുന്നത്. കുട്ടികളടക്കം പ്രതിദിനം അഞ്ഞൂറിലധികം പേര്‍ക്ക് ബാന്‍ഡ് ധരിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു .ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്കാണ് ഈ സംവിധാനം വലിയ സഹായമാകുന്നത്.

Load More Related Articles
Load More By Veena
Load More In SPECIAL
Comments are closed.

Check Also

പതിനാറുകാരിയെ തമിഴ്‌നാട്ടിലെത്തിച്ച് ദിവസങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും

പത്തനംതിട്ട: പതിനാറുകാരിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം കൂടെ താമസിപ്പി…