
കൊടുമണ്‍: കിണറിന്റെ പടിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍ എരുത്വാക്കുന്ന് ശ്രീജിത്ത് ഭവനത്തില്‍ പ്രശാന്ത് (38) ആണ് മരിച്ചത്. രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടത്. പോലീസ് അറിയിച്ചത് അനുസരിച്ച് അടൂര്‍ നിന്നും സീനിയര്‍ റെസ്‌ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫിന്റെ നേതൃത്വത്തില്‍ ഉള്ള ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി മൃതദേഹം പുറത്തെടുത്തു. അവിവാഹിതനാണ് പ്രശാന്ത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രി തൂങ്ങിയതാണെന്ന് സംശയിക്കുന്നു. രോഗത്തിനുള്ള മരുന്ന് കഴിക്കുന്നു എന്ന് വീട്ടുകാര്‍ അറിയിച്ചു. ഫയര്‍ ഓഫീസര്‍മാരായആര്‍. രഞ്ജിത്, എസ്. സന്തോഷ്, വി.എ.പ്രജോഷ്, ആര്‍. രവി, സന്തോഷ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.