അടൂര്‍ പെരിങ്ങനാട്ട് തീപ്പൊളളലേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു: പങ്കാളിക്കെതിരേ ഗാര്‍ഹിക പീഡനത്തിന് കേസ്

0 second read
Comments Off on അടൂര്‍ പെരിങ്ങനാട്ട് തീപ്പൊളളലേറ്റ് ചികില്‍സയിലായിരുന്ന യുവതി മരിച്ചു: പങ്കാളിക്കെതിരേ ഗാര്‍ഹിക പീഡനത്തിന് കേസ്
0

അടൂര്‍: തീപ്പൊളളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കലയപുരം താന്നിമൂട്ടില്‍ വീട്ടില്‍ ക്രിസ്തുദാസിന്റേയും ഷൈനിയുടേയും മകള്‍ പ്രിന്‍സിദാസ്(20) ആണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന പെരിങ്ങനാട് അമ്മൂമപ്പാറ തേക്കു വിളയില്‍ ടോണിയുടെ പേരില്‍ അടൂര്‍ പോലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. ഡിസംബര്‍ 31ന് പുലര്‍ച്ചെ ഒന്നിന് പെരിങ്ങനാട് ടോണിയുടെ വീട്ടില്‍ വച്ചാണ് പ്രിന്‍സിക്ക് തീപ്പൊള്ളലേല്‍ക്കുന്നത്. തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശു പത്രിയില്‍ എത്തിച്ചെങ്കിലും 80 ശതമാനം പൊള്ളല്‍ ഏറ്റതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ പ്രിന്‍സി മരിച്ചു. ഇവര്‍ക്ക് രണ്ടര വയസുള്ള ഒരു കുട്ടിയുമുണ്ട്. ഇവര്‍ തമ്മില്‍ വീട്ടില്‍ സ്ഥിരമായി വഴക്കുണ്ടാകുമായിരുന്നു. സംഭവ ദിവസം ഇരുവരും വഴക്കുണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ചിരുന്ന ഡീസല്‍ ശരീരത്തിലേക്ക് ഒഴിച്ച് പ്രിന്‍സി തന്നെ സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് അടൂര്‍ പോലീസ് വ്യക്തമാക്കുന്നു. പ്രിന്‍സിയുടെ സഹോദരി പ്രിനിദാസിന്റെ മൊഴി പ്രകാരമാണ് ടോണിക്കെതിരെ കേസെടുത്തത്. ആന്‍സി ദാസാണ് പ്രിന്‍സിയുടെ മറ്റൊരു സഹോദരി.

Load More Related Articles
Load More By Veena
Load More In OBIT
Comments are closed.

Check Also

പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം: തമിഴ്‌നാട്ടുകാരനായ പ്രതിയെ റിമാന്‍ഡ് ചെയ്തു

റാന്നി: പോക്‌സോ നിയമപ്രകാരമെടുത്ത ലൈംഗികാതിക്രമക്കേസില്‍ 45 കാരനെ റിമാന്‍ഡ് ചെയ്തു. തമിഴ്‌…